|
യുഡിഎഫിന്റെ രാജ്യസഭാ സീറ്റ്; ലീഗ് നേതാക്കള്‍ തിങ്കളാഴ്ച ഡല്‍ഹിയ്ക്ക് |
|
ന്യൂഡല്‍ഹി: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുസ്ലീം ലീഗ് നേതാക്കള്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായാണ് ലീഗ് പ്രതിവിധി സംഘം പ്രധാനമായും കൂടിക്കാഴ്ച നടത്തുക.
ഇതിന് മുന്നോടിയായുള്ള വിശദമായ ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയേയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. |