| സംസ്ഥാന സര്‍ക്കാരിന്റേത് മാന്യതവിട്ട നടപടി: കെ.വി തോമസ് |
|
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ പേരുമാറ്റി പ്രഖ്യാപിച്ചു മന്ത്രി തോമസ് ഐസക്ക് മേനി നടിക്കുകയാണെന്ന് കെവി തോമസ് ആരോപിച്ചു. കേന്ദ്രം മൂന്നു രൂപയ്ക്കു നല്‍കുന്ന അരിയാണു സംസ്ഥാനം ഒരുരൂപ മാത്രം കുറച്ചു വലിയ കാര്യമായി അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രണ്ടു രൂപയ്്ക്ക് അരി നല്‍കുമെന്ന് പറയുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കണം. തൊഴിലാളികള്‍ക്കു കൊടുക്കും എന്നാണു തോമസ് ഐസക്ക് പറഞ്ഞത്. ഏതു തൊഴിലാളികള്‍ക്കെന്നു തുറന്നു പറയണം. കേന്ദ്ര സര്‍ക്കാരിന്റെ മഹാത്മാ തൊഴിലുറപ്പു പദ്ധതിയാണ് 1000 കോടിയുടെ തൊഴില്‍ ലഭ്യതാ പദ്ധതിയായി തോമസ് ഐസക്ക് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രം നല്‍കുന്ന പൈസ കൂടിയാണിത് എന്നു പറയാനുള്ള മാന്യതയെങ്കിലും കാണിക്കണ്ടേ. സൂനാമി പദ്ധതി നടപ്പാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അതിന് യാതൊരു പരാതിയുമില്ല. കേന്ദ്രത്തിന്റെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും ഫോട്ടോ വച്ചോട്ടെ. പക്ഷേ, കേന്ദ്രത്തിന്റെ പേര് എഴുതി വയ്ക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.
50000 കോടി രൂപയുടെ റയില്‍വേ കോറിഡോര്‍ നിര്‍മിക്കുമെന്നും തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റയില്‍വേ ആരുടേതാണ്? കേന്ദ്രത്തിന്റേതല്ലേ? സംസ്ഥാനത്തു പാത ഇരട്ടിപ്പിക്കലിനു സ്ഥലമെടുത്തു കൊടുക്കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ 50000 കോടിയുടെ റയില്‍വേ കോറിഡോര്‍ നിര്‍മിക്കുമെന്നു പറയുന്നത് ആളെ പറ്റിക്കാനാണ്. 50000 കോടി രൂപ തോമസ് ഐസക്കിനു സ്വപ്നം കാണാനാവുമോ? ഈ സര്‍ക്കാര്‍ ഭരണത്തില്‍ നിന്നു മാറുമ്പോള്‍ സംസ്ഥാനത്തിന് ഒരു രൂപ പോലും കടമുണ്ടാവില്ലെന്നാണു മുന്‍പു പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ പൊതുകടം 76,000 കോടി രൂപയായി ഉയര്‍ന്നുവെന്ന് ഇപ്പോള്‍ പറയുന്നു. വരാന്‍ പോവുന്ന യുഡിഎഫ് സര്‍ക്കാര്‍ തുലഞ്ഞു പോട്ടെ എന്നു കരുതിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കെ.വി.തോമസ് പറഞ്ഞു.
ജപമാലയ്ക്കും രുദ്രാക്ഷത്തിനും നികുതി കുറച്ചതാണ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് മുന്‍കൂട്ടിയുള്ള കാഴ്ച്ചപ്പാടോടെ ചെയ്ത ഏക കാര്യം. ഒരു കൊല്ലം കഴിഞ്ഞാല്‍ ഇടത് നേതാക്കള്‍ക്ക് മിക്കവാറും ജപമാലയും രുദ്രാക്ഷവും തന്നെ എടുക്കേണ്ടി വരും. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇത്രയും കാലം ക്രൈസ്തവ സഭയെ തെറി പറഞ്ഞതിന്റെ മന:സ്താപം തീര്‍ക്കാനാണ് തിരുവസ്ത്രത്തിനു നികുതി കുറച്ചത്. മുസ്ലിം ലീഗിന്റെ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു കെ.വി തോമസ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ മാന്യതയ്ക്ക് ചേരാത്ത പ്രവൃത്തികളാണ് കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാരിന്റെ പക്കല്‍ നിന്നുണ്ടായതെന്ന് കേന്ദ്ര മന്ത്രി കെ.വി.തോമസ്. കേന്ദ്ര വിഹിതം ലഭിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കേന്ദ്രത്തിന്റെ പേര് പറയാനുള്ള മാന്യതയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാണിയ്ക്കണം. 
-°C 