|
ഓണ്‍ലൈന്‍ ഗെയിമില്‍ മുഴുകിയ ദമ്പതികളുടെ കുഞ്ഞ് വിശന്ന് മരിച്ചു |
|
ലണ്ടന്‍: ഇന്റര്‍നെറ്റ് കളികളില്‍ മുഴുകിയിരുന്ന ദമ്പതികളുടെ കുഞ്ഞ് വിശന്നുമരിച്ചു. സംഭവത്തില്‍ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ കൊറിയന്‍ ദമ്പതിമാരായ കിംയൂചുല്‍ (41), ചോയി മിസുന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് പട്ടിണി മൂലം മരിച്ചത്. ഓണ്‍ലൈന്‍ കളികളോടുള്ള അമിതാസക്തി മൂലം ദിവസവും 12 മണിക്കൂറാണ് ഇവര്‍ ഇന്റര്‍നെറ്റ് കഫെയില്‍ ചെലവിട്ടിരുന്നത്. സ്വന്തം കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി ഓണ്‍ലൈന്‍ കളിയിലെ അനീമ എന്ന കുഞ്ഞിനെ പരിപാലിക്കുന്നതിനിടെയാണ് ഇവര്‍ സ്വന്തം കുഞ്ഞിനെ മറന്നത്.കളികഴിഞ്ഞെത്തിയാല്‍ സ്വന്തം കുഞ്ഞിന് പഴകിയ പാല്‍പ്പൊടിയോ മറ്റോ കലക്കിക്കൊടുക്കുകയായിരുന്നു പതിവെന്ന് പോലീസ് പറയുന്നു. പട്ടിണിയും നിര്‍ജലീകരണവുമാണ് കുട്ടിയുടെ മരണ കാരണമെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടതിനു ശേഷമാണ് ഇവര്‍ വീഡിയോ ഗെയിംമുകള്‍ക്ക് അടിമപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ജോലി പോയ തങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതിലുള്ള താത്പര്യം നഷ്ടപ്പെട്ടതിനാലാണ് ഇന്റര്‍നെറ്റ് കഫേകളില്‍ സമയം കളയുന്നതെന്ന് ഇവര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. |