|
ഗൗതം മേനോന്‍ ചിത്രത്തില്‍ ആമിര്‍ ? |
|
സംവിധാന മികവിലൂടെ തമിഴ് സിനിമയിലൂടെ പുതിയ ദൃശ്യാനുഭവം നല്‍കിയ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ പുതിയ ചിത്രത്തില്‍ ബോളിവുഡിന്റെ ആക്ടിംഗ് പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ഖാന്‍ നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്.
ഗൗതമിന്റെ പുതിയ ചിത്രമായ വിണ്ണൈ താണ്ടി വരുവായാ സൂപ്പര്‍ഹിറ്റ് ആയതോടെ നിര്‍മ്മാതാക്കളുടെ വന്‍ പട തന്നെയാണ് ഗ്തമിന് വേണ്ടി കാത്തു നില്‍ക്കുന്നത്. ഡിറ്റക്ടീവ് ആനന്ദ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഗൗതം ആമിറിന് കൈമാറിക്കഴിഞ്ഞതായാണ് സൂചന. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായാണ് ആമിറിനെ നായകനാക്കുന്നത്. ഇതേ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ഉലകനായകന്‍ കമല്‍ ആകും നായകന്‍. ഇരുവരും സമ്മതം മൂളിയാല്‍ ഇതൊരു തമിഴ് ഹിന്ദി പ്രൊജക്ടായി മാറും. അമീറിന്‍റെ മറുപടിക്കായി ഗ്തം കാത്തിരിക്കുകയാണ്. തിരക്കഥ 1920-ലെ മദിരാശി പട്ടണത്തിലെ ഒരു ഡിറ്റക്ടീവിനെക്കുറിച്ചുള്ളതാണ്. കമലഹാസനോ അമീര്‍ഖാനോ ആ ചിത്രം ചെയ്യുമെന്ന് പ്രതീക്ഷിക്കാം ഗൗതം മേനോന്‍ പറയുന്നു. |