|
പശ്ചിമബംഗാളില്‍ സ്കൂള്‍ അദ്ധ്യാപികയെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കി |
|
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്കൂള്‍ അദ്ധ്യാപികയെ തട്ടികൊണ്ടുപോയി ബന്ദിയാക്കി. കൊല്‍ക്കത്തയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള സരുലിയ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍
രജത് ഡൂലെയെയാണ് മോട്ടോര്‍ സൈക്കളില്‍ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ സ്കൂള്‍ സമയത്ത് നൂറിലധികം കുട്ടികളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു സംഭവം. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടത്തലിന് പിന്നില്‍. പിടിച്ചുവച്ചിരിയ്ക്കുന്ന ആറ് ഗ്രാമീണരെ വിട്ടയച്ചില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിയ്ക്കുമെന്നാണ് ഇവരുടെ നേതാവ് സിദ്ധു സോറന്‍ വ്യക്തമാക്കിയിട്ടുള്ളത്. 48 മണിക്കൂര്‍ സമയമാണ് അദ്ധ്യാപികയെ വിടുന്നതിനുള്ള സമയം അനുവദിച്ചിരിയ്ക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. |