ശിവശങ്കര്‍ മേനോന്‍ അഫ്ഗാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Imageകാബൂള്‍: അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം നടത്തുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കര്‍ മേനോന്‍ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുമായി കൂടിക്കാഴ്ച നടത്തി. കാബൂള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിലെ ഇന്ത്യന്‍ വംശജരുടെ

സുരക്ഷ സംബന്ധിച്ച്‌ അദ്ദേഹം കര്‍സായിയുമായി ചര്‍ച്ച നടത്തി. വിദേശികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും അഫ്ഗാന്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കുന്നുമെന്ന്‌ കര്‍സായി വ്യക്തമാക്കി. കഴിഞ്ഞമാസം അവസാനം ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പത്‌ ഇന്ത്യക്കാരടക്കം 20 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഈ പശ്ചാത്തലത്തിലാണ്‌ മേനോന്റെ അഫ്ഗാന്‍ സന്ദര്‍ശം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ അദ്ദേഹം എത്തിയിട്ടുള്ളത്‌. ഫെബ്രുവരി 26നുണ്ടായ ആക്രമണത്തിനു ശേഷം അഫ്ഗാനിസ്ഥാനിലെത്തുന്ന ആദ്യ ഇന്ത്യന്‍ നേതാവ്‌ ആണു ശിവശങ്കര്‍ മേനോന്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls