സെമിപ്രതീക്ഷ തീര്‍ന്നെന്ന്‌ ഇന്ത്യന്‍ കോച്ച്‌

Imageഇന്ന്‌ ഇംഗ്ലണ്ടിനോട്‌; മല്‍സരം രാത്രി 8.35 മുതല്‍ ദൂരദര്‍ശനില്‍

ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കിയില്‍ ഇന്ത്യയുടെ സെമി പ്രതീക്ഷ ഏറെക്കുറെ അസ്മതിച്ചെന്ന്‌ കോച്ച്‌ ജോസ്‌ ബ്രാസ.

കഴിഞ്ഞ ദിവസം സ്പെയിനോട്‌ 2-5ന്‌ പരാജയപ്പെട്ടതാണ്‌ ഇന്ത്യയ്ക്ക്‌ തിരിച്ചടിയായത്‌. ഇതേ മാര്‍ജിനില്‍ ഓസ്ട്രേലിയയും ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇനി ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ്‌ ഇന്ത്യയുടെ എതിരാളികള്‍. ഇവ രണ്ടും ജയിച്ചാല്‍ പോലും സെമിയിലെത്തുമെന്ന്‌ ഉറപ്പിക്കാനാകില്ല.
സ്പെയിനുമായുള്ള മല്‍സരത്തില്‍ താരങ്ങളുടെ ബാലിശമായ പിഴവുകള്‍ വിനയായെന്ന്‌ കോച്ച്‌ പരിതപിച്ചു. അന്താരാഷ്ട്ര മല്‍സരങ്ങളിലെ പരിചയകുറവ്‌ എടുത്തുകാട്ടപ്പെട്ടു. ടീമിന്റെ അടുത്ത ലക്ഷ്യം അഞ്ചാം സ്ഥാനമെങ്കിലും നേടുകയാണെന്ന്‌ കോച്ച്‌ സൂചിപ്പിച്ചു. ഗ്രൂപ്പിലെ നാലാം മല്‍സരത്തില്‍ ഇന്ത്യ ഇന്ന്‌ ഇംഗ്ലണ്ടിനെ നേരിടുകയാണ്‌. മല്‍സരം രാത്രി 8.35 മുതല്‍ ദൂരദര്‍ശനില്‍ തത്സമയമുണ്ട്‌. ഗ്രൂപ്പില്‍ പരാജയമറിയാത്ത ഏക ടീമാണ്‌ ഇംഗ്ലണ്ട്‌. ആദ്യ മല്‍സരത്തില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ച അവര്‍ പിന്നീട്‌ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ചിരുന്നു.


ഏറെ വിയര്‍പ്പൊഴുക്കിയാല്‍ മാത്രമേ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക്‌ ജയിക്കാനാകൂ. ഇന്ന്‌ നടക്കുന്ന മറ്റു മല്‍സരങ്ങളില്‍ ഓസ്ട്രേലിയ- സ്പെയിനേയും പാക്കിസ്ഥാന്‍- ദക്ഷിണാഫ്രിക്കയേയും നേരിടും.
അതേ സമയം സെമിയില്‍ കടക്കാനുള്ള സാധ്യത ഇനി വളരെ വിരളമാണെന്ന്‌ ബ്രാസ വിശദീകരിച്ചു. അടുത്ത രണ്ടു മല്‍സരം ജയിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ പ്രകടനവും അടിസ്ഥാനമാക്കിയാല്‍ മാത്രമേ ടീമിന്‌ സെമിയിലെത്താനാകൂ. പക്ഷെ അതിനുള്ള സാധ്യത നേരിയതാണ്‌. കോച്ച്‌ കൂട്ടിച്ചേര്‍ത്തു. ലോകകപ്പിനായി ആറു മാസം മാത്രമാണ്‌ ടീമിന്‌ ഒരുങ്ങാന്‍ കഴിഞ്ഞത്‌. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പകുതി ടീമുകളുടെയും അവസ്ഥ ഇതുതന്നെയാണ്‌. സ്പെയിനും ഇന്ത്യയും തമ്മില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ കളിക്കാരുടെ ബാലിശമായ പിഴവുകള്‍ ടീമിന്‌ തിരിച്ചടിയായി. ടീം രണ്ടാം ഗോള്‍ വഴങ്ങിയതിനോട്‌ തനിക്ക്‌ യോജിക്കാനാകില്ലെന്ന്‌ കോച്ച്‌ വ്യക്തമാക്കി. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന്‌ മിനിറ്റുള്ളപ്പോള്‍ സ്പാനിഷ്‌ ക്യാപ്റ്റന്‍ പോള്‍ അമതാണ്‌ സ്കോര്‍ ചെയ്തത്‌.


ഇന്ത്യന്‍ ഗോള്‍ പോസ്റ്റിനകത്ത്‌ മാര്‍ക്ക്‌ ചെയ്യപ്പെടാത്ത നില്‍ക്കുകയായിരുന്നു അദ്ദേഹം. സ്പെയിനിന്റേത്‌ മാത്രമല്ല ലോകത്തെ തന്നെ മികച്ച താരങ്ങളിലൊരാളാണ്‌ അമത്‌. അദ്ദേഹത്തിന്‌ ഫ്രീയായി കളിക്കാന്‍ അവസരം ലഭിച്ചത്‌ വലിയ തെറ്റായി. ലോകകപ്പിന്‌ മുമ്പ്‌ വേണ്ടത്ര ഒരുക്കം നടത്താന്‍ ടീമിനായില്ല. സ്പെയിനാകട്ടെ പത്ത്‌ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചാണ്‌ ലോകകപ്പിനെത്തിയത്‌. അവരുടെ പ്രകടനത്തില്‍ അത്‌ വ്യക്തമാവുകയും ചെയ്തു.
എന്നാല്‍ മല്‍സരം തോറ്റതിന്‌ പ്രത്യേകിച്ചൊരു താരത്തെ കുറ്റം പറയാന്‍ അദ്ദേഹം തയ്യാറായില്ല. ലോക റാങ്കിങ്ങില്‍ ഇന്ത്യ ഇപ്പോള്‍ 12-ാ‍ം സ്ഥാനത്താണ്‌. എന്നാല്‍ ടൂര്‍ണമെന്റില്‍ അഞ്ചാം സ്ഥാനത്തെത്തിയാല്‍ നമ്മുടെ റാങ്കിങ്‌ ഉയരുമെന്ന്‌ ഉറപ്പാണ്‌. സ്പെയിനെതിര സ്കോര്‍ ലൈന്‍ സൂചിപ്പിക്കുന്നത്‌ പോലെ ടീം കനത്ത തോല്‍വി ഏറ്റുവാങ്ങിയില്ലെന്ന്‌ ബ്രാസ പറഞ്ഞു. സ്പെയിന്‌ ലഭിച്ചതു പോലെ ആറ്‌ പെനാല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യയ്ക്കും കിട്ടിയിരുന്നു. പക്ഷെ ഒന്ന്‌ മാത്രമാണ്‌ ലക്ഷ്യത്തിലെത്തിക്കാനായത്‌.


ഓസ്ട്രേലിയയ്ക്കെതിരെ അമ്പയറിങ്ങിലെ പിഴവുകള്‍ തിരിച്ചടിയായെന്ന്‌ പറയാനും കോച്ച്‌ മറന്നില്ല. ടൂര്‍ണമെന്റ്‌ ഡയറക്ടര്‍ക്ക്‌ പരാതി നല്‍കിയ കാര്യം അദ്ദേഹം സൂചിപ്പിച്ചു. ഓസ്ട്രേലിയയ്ക്ക്‌ അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ അനുവദിച്ച റഫറി പക്ഷെ ഇന്ത്യയ്ക്ക്‌ ഉറപ്പായി നല്‍കാവുന്ന പെനാല്‍റ്റി സ്ട്രോക്ക്‌ പെനാല്‍റ്റി കോര്‍ണറുമാക്കി. ഇന്ത്യന്‍ ഡ്രാഗ്‌ ഫ്ലിക്കര്‍ സന്ദീപ്‌ സിംഗിനെ സ്പാനിഷ്‌ ഡിഫന്റര്‍മാര്‍ വളഞ്ഞുവച്ചിരിക്കുകയായിരുന്നു. ഒരേ ഒരു ഗോള്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ നേടാനായത്‌. അതേ സമയം കഴിഞ്ഞ സ്പാനിഷ്‌ പര്യടനത്തില്‍ ഏറ്റവുമധികം തിളങ്ങിയ താരമായിരുന്നു സന്ദീപ്‌. പക്ഷെ ഹോക്കിയില്‍ ഇങ്ങനെ പലതും സംഭിവിക്കാമെന്ന്‌ കോച്ച്‌ പരിതപിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls