കൊറിയയ്ക്കു മേല്‍ കിവീസ്‌

Imageകാനഡയെ ആറു ഗോളിന്‌ ഹോളണ്ട്‌ തുരത്തി

ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കിയിലെ വന്‍ അട്ടിമറികളിലൊന്നില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ ന്യൂസിലന്‍ഡിന്‌ 1- 2 ന്റെ വിജയം.

അപ്രതീക്ഷിത വിജയത്തോടെ ന്യൂസിലന്‍ഡിന്റെ സെമി പ്രതീക്ഷ സജീവമായി. ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരായ കൊറിയേക്കാള്‍ മൂന്നു പടി താഴെയാണ്‌ ന്യൂസിലന്‍ഡിന്റെ സ്ഥാനം.
മറ്റൊരു മല്‍സരത്തില്‍ ഹോളണ്ട്‌ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക്‌ കാനഡയെ തുരത്തി.
എന്നാല്‍ തങ്ങളേക്കാള്‍ വമ്പന്‍മാരോടാണ്‌ കളിക്കുന്നതെന്ന്‌ ചിന്തിക്കാതെ പൊരുതിയ ന്യൂസിലന്‍ഡ്‌ മികച്ച ജയമാണ്‌ സ്വന്തമാക്കിയത്‌. ആദ്യ പകുതിയില്‍ വിജയികള്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക്‌ മുന്നിട്ടു നിന്നു. നാലാം മിനിറ്റില്‍ ആന്‍ഡ്രു ഹെയ്‌വാര്‍ഡും 22-ാ‍ം മിനിറ്റില്‍ ഡീന്‍ കസിന്‍സും കിവീസിനായി ഗോളുകളടിച്ചു. അവസാന മിനിറ്റില്‍ ലീ നം യങ്ങിന്റെ പെനാല്‍റ്റി സ്ട്രോക്ക്‌ കൊറിയയുടെ പരാജയ ഭാരം കുറച്ചു. കൊറിയയ്ക്കെതിരെ മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയാണ്‌ ന്യൂസിലന്‍ഡ്‌ അഭിമാനര്‍ഹമായ ജയം പിടിച്ചെടുത്തത്‌.


മൂന്നു മല്‍സരങ്ങളില്‍ നിന്ന്‌ ആറു പോയിന്റാണ്‌ അവരുടെ സമ്പാദ്യം. രണ്ടു വിജയം നേടിയ കിവീസ്‌ ഒന്നില്‍ തോറ്റു. അര്‍ജന്റീനയയും ജര്‍മനിയുമാണ്‌ ന്യൂസിലന്‍ഡിന്റെ അവശേഷിക്കുന്ന മല്‍സരങ്ങള്‍. എന്നാല്‍ മൂന്നു മല്‍സരങ്ങളില്‍ ഒന്ന്‌ ജയിച്ച കൊറിയ ഒന്നില്‍ തോല്‍ക്കുകയും മറ്റേതില്‍ സമനില വഴങ്ങുകയും ചെയ്തു. കാനഡയും ഹോളണ്ടുമായാണ്‌ കൊറിയയ്ക്ക്‌ ഇനി കളിയുള്ളത്‌.
ഇവ രണ്ടും ജയിച്ചാല്‍ പോലും സെമിയില്‍ എത്തുമെന്ന്‌ ഉറപ്പിക്കാനാകില്ല. അതേ സമയം മല്‍സരം തോറ്റതിന്‌ സ്വയം പഴിക്കുകയേ കൊറിയന്‍ താരങ്ങള്‍ക്ക്‌ നിവൃത്തിയുള്ളു. ആകെ ഏഴ്‌ പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ച അവര്‍ക്ക്‌ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആറും പെനാല്‍റ്റി കോര്‍ണറുകള്‍ രണ്ടാം പകുതിയിലായിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls