സംസ്ഥാനജീവനക്കാരുടെ ശമ്പളം കേന്ദ്രതുല്യത ഉറപ്പുവരുത്തി പരിഷ്കരിക്കണം: കെ പി എസ്‌ ടി യു

Imageമലപ്പുറം: സംസ്ഥാനജീവനക്കാരുടെ ശമ്പളം കേന്ദ്രതുല്യത ഉറപ്പുവരുത്തി പരിഷ്കരിക്കണമെന്നും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചു നടന്ന ട്രേഡ്‌ യൂണിയന്‍ സമ്മേളനം ആവശ്യപ്പെട്ടു.

കാലത്ത്‌ നടന്ന ട്രേഡ്‌ യൂണിയന്‍ സുഹൃദ്‌ സമ്മേളനം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ട്രേഡ്‌ യൂണിയന്‍ മേഖലയിലെ റഫറണ്ടംപോലെ സര്‍വീസ്‌ സംഘടനാരംഗത്ത്‌ റഫറണ്ടം നടത്തുന്നത്‌ ഭൂഷണമല്ലെന്നും അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. സി ആര്‍ ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഡി സി സി സെക്രട്ടറി വി എ കരീം, കോട്ടാത്തല മോഹനന്‍(സെറ്റോ), കെ വി മുരളി(എന്‍ ജി ഒ അസോസിയേഷന്‍), ടി വിനയാസ്‌(ജി എസ്‌ ടി യു), എ കെ സൈനുദ്ദീന്‍(കെ എസ്‌ ടി യു), വി അബ്ദുള്‍ബഷീര്‍(കെ ഡബ്ലിയു എ സ്റ്റാഫ്‌ അസോസിയേഷന്‍), എ കെ സാദിഖ്‌(പി എസ്‌ സി എംപ്ലോയീസ്‌ അസോസിയേഷന്‍), മുഹമ്മദ്‌ സാദിഖ്‌(കെ എം സി എസ്‌ എ), ത്യാഗരാജന്‍(എ എച്ച്‌ എസ്‌ ടി എ), മോഹന്‍(കെ പി ഇ ഓ), മുരളീധരന്‍ പി യു(എഫ്‌ എന്‍ പി ഓ), പി മോഹന്‍ദാസ്‌, വി ജെ വര്‍ഗീസ്‌ സംസാരിച്ചു.


ഉച്ചയ്ക്കുശേഷം നടന്ന പൂര്‍വനേതൃത്വസംഗമം എ ഐ സി സി അംഗം മംഗലം ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. മാറിമാറിവരുന്ന സര്‍ക്കാറുകളുടെ ഇംഗിതത്തിനനുസരിച്ച്‌ പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുന്നത്‌ ഭൂഷണമല്ലെന്നും കാലികമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ ടെക്സ്റ്റ്‌ ബുക്ക്‌ നിര്‍മിക്കുന്നതിന്‌ അധ്യാപകരും വിദ്യാഭ്യാസവിചക്ഷണരുമടങ്ങിയ ഒരു സ്ഥിരം സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എ പി ടി യു, പി എസ്‌ ടി എ എന്നീ സംഘടനകളുടെ പൂര്‍വകാല നേതാക്കളായ അയിരശശി, കെ രാമചന്ദ്രന്‍, പി പി ജോഷി, എം ചെല്ലപ്പന്‍, എ പി ജോസ്‌, എം എഫ്‌ ജോയ്‌, കെ ജനാര്‍ദ്ദനന്‍, എ ടി ആന്റോ, സിറില്‍ ജി പൊടിപ്പാറ, വട്ടപ്പാറ അനില്‍, എം എന്‍ വാസുദേവന്‍, പി കെ വിപിന്‍ചന്ദ്രന്‍ സംസാരിച്ചു.


കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ കെ പി സി സി ജന.സെക്രട്ടറി ബെന്നി ബഹനാന്‍. ഇന്ത്യയുടെ നേട്ടങ്ങള്‍ വിസ്മരിച്ച്‌ ചൈനയെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ഇന്ത്യയ്ക്കെതിരെ വികാരം വളര്‍ത്താനാണ്‌ ചൈന ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ശിഥിലീകരിക്കുന്ന ശക്തികള്‍ക്കെതിരെ അധ്യാപകസംഘടനകള്‍ ജാഗരൂകരാകണം. ഇന്ത്യയുടെ വളര്‍ച്ച ചോദ്യം ചെയ്യാനും തകര്‍ക്കാനും ശ്രമിക്കുന്ന ഭീകരവാദികള്‍ക്കെതിരെ മതേതരത്വവും ദേശീയബോധവും കുട്ടികളില്‍ വളര്‍ത്തണം. എല്ലാ മേഖലകളിലും രാഷ്ട്രീയവത്കരണം നടത്താനുള്ള സി പി എമ്മിന്റെ ശ്രമം വിദ്യാഭ്യാസമേഖലയിലെ മൂല്യങ്ങള്‍ നശിപ്പിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സ്വാതന്ത്ര്യസമരത്തിലൂടെയല്ല കര്‍ഷകസമരങ്ങളിലൂടെയാണ്‌ ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ്‌ സംസ്ഥാനസര്‍ക്കാര്‍ കുട്ടികളെ പഠിപ്പിക്കുന്നത്‌.

 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ യാഥാര്‍ത്ഥ്യബോധത്തോടെ പഠിപ്പിച്ചാല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്കുനേരെ കുറ്റാരോപണം ഉയരും. ചരിത്രം വളച്ചൊടിക്കലാണ്‌ കമ്യൂണിസ്റ്റ്‌ തന്ത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ എ പി ടി യു-പി എസ്‌ ടി എ ലയനത്തോടെ പ്രൈവറ്റ്‌ മേഖലയിലുള്ള സംഘടനകളെയെല്ലാം യോജിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഇനി സര്‍ക്കാര്‍ മേഖലയിലും എയിഡഡ്‌ മേഖലയിലുമുള്ള സംഘടനകളെ യോജിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത അധ്യയനവര്‍ഷത്തോടെ അതിനുസാധിക്കുമെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ ഡി സി സി പ്രസിഡന്റ്‌ ഇ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷനായിരുന്നു. പുതിയ സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ ഡി എ ഹരിഹരന്‍ സംഘടനയുടെ നയപ്രഖ്യാപനം നടത്തി. എസ്‌ സന്തോഷ്‌ കുമാര്‍, എം ടി സ്റ്റീഫന്‍ സംസാരിച്ചു. ഇന്നു നടക്കുന്ന യാത്രയയപ്പ്‌ സമ്മേളനം പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം എം ഐ ഷാനവാസ്‌ എം പി നിര്‍വഹിക്കും.


 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls