പാര്‍ട്ടി മാനിഫെസ്റ്റോ പഠിപ്പിക്കാനല്ല കുട്ടികളെ സ്കൂളില്‍ വിടുന്നത്‌: എം പി വീരേന്ദ്രകുമാര്‍

Imageമലപ്പുറം: പാര്‍ട്ടി മാനിഫെസ്റ്റോ പഠിപ്പിക്കാനല്ല മറിച്ച്‌ ദേശീയത, രാജ്യത്തിന്റെ സംസ്കൃതി എന്നിവയിലധിഷ്ഠിതമായ കാര്യങ്ങള്‍ പരിശീലിക്കാനാണ്‌ കുട്ടികളെ രക്ഷിതാക്കള്‍ സ്കൂളില്‍ വിടുന്നതെന്ന്‌ എം പി വീരേന്ദ്രകുമാര്‍.

മാതൃഭാഷയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ കഴിയില്ല എന്ന ചിന്താഗതി കൊളോണിയല്‍ രാജ്യങ്ങള്‍ക്കുമാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്‌റു താന്‍ വിമര്‍ശിക്കപ്പെടണം എന്ന സന്ദേശമാണ്‌ നല്‍കിയിരുന്നതെങ്കില്‍ ഇന്നത്തെ പല രാഷ്ട്രീയ നേതാക്കളും വിമര്‍ശിക്കുന്നവരെ ബഹിഷ്കരിക്കുവാനും അവര്‍ക്കെതിരെ മോശപ്പെട്ട, ധിക്കാരഭാഷയില്‍ സംസാരിക്കുവാനുമാണ്‌ തയ്യാറാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്രശമ്പളതുല്യത നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വീരേന്ദ്രകുമാര്‍ കയ്യേറ്റക്കാരനല്ല, സാംസ്കാരിക സമ്പന്നമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന്‌ സമ്മേളനത്തില്‍ അധ്യക്ഷനായ ആലങ്കോട്‌ ലീലാകൃഷ്ണന്‍ പറഞ്ഞു. സാംസ്കാരിക നായകരേക്കാള്‍ ക്വട്ടേഷന്‍ മാഫിയാ സംഘത്തലവന്‍മാര്‍ അറിയപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളീയരുടെ കരച്ചില്‍പോലും റിയാലിറ്റി ഷോകള്‍ നിയന്ത്രിക്കുന്ന അവസ്ഥ സാംസ്കാരിക കേരളത്തിന്‌ ശാപമാണെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്യാടന്‍ ഷൗക്കത്ത്‌ പറഞ്ഞു. കൊച്ചുകലാകാരന്‍മാരെ എലിമിനേറ്റ്‌ ചെയ്ത്‌ കരയിക്കുന്ന ചാനല്‍ സംസ്കാരം മാറണമെന്നും അദ്ദേഹം പറഞ്ഞു. സി വിനോദ്കുമാര്‍, പി രാധാകൃഷ്ണന്‍ സംസാരിച്ചു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls