| സര്‍ക്കാര്‍ സര്‍വീസില്‍ ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ദ്ധിച്ചു: പ്രധാനമന്ത്രി |
|
പ്രമേയം ഇരു സഭകളും പാസാക്കി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടായിരുന്നില്ല. ഇത് നേരെയാക്കാനുള്ള നടപടികള്‍ ഞങ്ങള്‍ സ്വീകരിച്ചു. അതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ സര്‍വീസില്‍ ന്യൂനപക്ഷങ്ങളുടെ പങ്കില്‍ വര്‍ദ്ധനവുണ്ടായി -പ്രധാനമന്ത്രി പറഞ്ഞു. ന്യൂനപക്ഷ ക്ഷേമത്തിന് വളരെ ഉയര്‍ന്ന മുന്‍ഗണനയാണ് യു. പി. എ. സര്‍ക്കാര്‍ നല്‍കിയതെന്നും സച്ചാര്‍ കമ്മിറ്റിയുടെ മിക്ക ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സഭയില്‍ വെച്ച കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിക്കായി സര്‍ക്കാര്‍ വിവിധ പരിപാടികള്‍ പ്രഖ്യാപിച്ചുവെന്നും പുതുതായി പ്രഖ്യാപിച്ച സ്കോളര്‍ഷിപ്പ് പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പതിനൊന്നാം പദ്ധതിക്കാലത്ത് 40 ലക്ഷത്തിലേറെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 30 ശതമാനമെങ്കിലും പെണ്‍കുട്ടികളായിരിക്കും -അദ്ദേഹം പറഞ്ഞു. പൊതുവായവിവിധ വികസന പദ്ധതികളുടെ പതിനഞ്ച് ശതമാനം പ്രയോജനം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പുതിയ പതിനഞ്ചിന പരിപാടി. ഇതനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്കായി പുതിയ സ്കൂള്‍ മുറികള്‍, കുടിവെള്ളവിതരണ പദ്ധതി, അംഗന്‍വാടി കേന്ദ്രങ്ങള്‍, വീടുകള്‍ എന്നിവ നിര്‍മ്മിക്കുന്നുണ്ട്. ഇരു സഭയിലും നടത്തിയ പ്രസംഗങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി മറുപടി നല്‍കി. വിലക്കയറ്റം വലിയ തോതില്‍ തന്നെയും അലട്ടുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിന് പുറമെ ഇനിയും ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പ്രായോഗിക നടപടികള്‍ താന്‍ ഉറപ്പു നല്‍കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: യു. പി. എ. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി സര്‍ക്കാര്‍ സര്‍വീസില്‍ ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അറിയിച്ചു. രാഷ്ടപ്രതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞു കൊണ്ട് പാര്‍ലമെന്റിന്റെ ഇരു സഭയിലും പ്രധാനമന്ത്രി ഇന്നലെ പ്രസംഗിച്ചു. 
-°C 