ബിയറിന്‌ വിലകുറച്ചത്‌ പുതുതലമുറയെ മദ്യത്തിലേക്ക്‌ ആകര്‍ഷിക്കാനെന്ന്‌ ടിഎം ജേക്കബ്‌

Imageതിരുവനന്തപുരം: ബിയറിനും വൈനിനും നികുതി കുറച്ചത്‌ പുതുതലമുറയെ മദ്യത്തിലേക്ക്‌ ആകര്‍ഷിക്കാനാണെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ലീഡര്‍ ടിഎം ജേക്കബ്‌. ഈ നിര്‍ദ്ദേശം പൂര്‍ണമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ഷിക-വ്യവസായിക മേഖലകളെയും ബജറ്റ്‌ അവഗണിച്ചിരിക്കുകയാണ്‌. ആറുമാസത്തിനകം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച സര്‍ക്കാര്‍, ശമ്പള വര്‍ദ്ധനവിനായി ഒരു രൂപ പോലും നീക്കിവയ്ക്കാത്തത്‌ സര്‍ക്കാര്‍ ജീവനക്കാരോടു ചെയ്ത ചതിയാണ്‌. തോമസ്‌ ഐസക്കിന്റെ ബജറ്റ്‌ കേരളത്തെ കടക്കെണിയിലേക്ക്‌ തള്ളിവിടും. റവന്യൂ കമ്മിയും പൊതുകടവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ അധിക വിഭവ സമാഹരണത്തിനുള്ള പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ പോയത്‌ ബജറ്റിന്റെ പോരായ്മയാണ്‌. അതുപോലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള യാതൊരു നടപടികളും ബജറ്റിലില്ല. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധവിലൂടെ അധികമായി ലഭിക്കുന്ന നികുതി വിഹിതം പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls