ബജറ്റ്‌ വാചക കസര്‍ത്ത്‌ മാത്രം: പി കെ കുഞ്ഞാലിക്കുട്ടി

Imageകോഴിക്കോട്‌: നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങള്‍ കൊണ്ടുള്ള വാചക കസര്‍ത്ത്‌ മാത്രമാണ്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ നിയമസഭയില്‍ അവതരിപ്പിച്ച ബജേറ്റ്ന്ന്‌ മുസ്ലിംംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ബജറ്റില്‍ 25000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമുണ്ടാക്കുമെന്ന്‌ മന്ത്രി പറഞ്ഞിരുന്നെങ്കിലും

ഒരു രൂപയുടെ പോലും നിക്ഷേപമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ വന്‍കിട പദ്ധതികല്‍ക്ക്‌ ഒരു ലക്ഷം കോടിയുടെ സ്വകാര്യ നിക്ഷേപം കണ്ടെത്തുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഇത്തരത്തിലുള്ള വാചക കസര്‍ത്തുകള്‍ ഇനി ജനങ്ങള്‍ വിശ്വസിക്കുകയില്ല. വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ നടപ്പില്‍ വരുത്താനാകാത്ത തോമസ്‌ ഐസകിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങളെ ജനങ്ങള്‍ പുച്ഛത്തോടെയാണ്‌ നോക്കി കാണുകയെന്നും അദ്ദേഹം പറഞ്ഞു. മദ്യം സാര്‍വത്രികമാക്കി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനാണ്‌ സര്‍ക്കാറിന്റെ നീക്കം. ഇത്‌ സാമൂഹ്യ വിരുദ്ധമാണ്‌. തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനാണ്‌ ബജറ്റിലൂടെ ഐസക്‌ ശ്രമിക്കുന്നത്‌. കേരളത്തിന്റെ സുസ്ഥിര വികസനത്തിന്‌ ഉതകുന്ന ഒരു കാര്യവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.


ഭാവിയില്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുന്ന ഐടി മേഖലയോട്‌ കടുത്ത നിഷേധാത്മക സമീപനം സ്വീകരിച്ചതിലൂടെ ലക്ഷകണക്കായ തൊഴില്‍ രഹിതരായ യുവാക്കളോട്‌ സര്‍ക്കാര്‍ കനത്ത അനീതിയാണ്‌ ചെയ്തത്‌. പാവപ്പെട്ടവര്‍ക്കും തൊഴിലുറപ്പു പദ്ധതിയില്‍ പങ്കെടുത്തവര്‍ക്കും രണ്ടുരൂപക്ക്‌ അരി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണ്‌. ഇത്‌ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാനാണ്‌ മന്ത്രി ബജറ്റിലൂടെ ശ്രമിച്ചത്‌. വിഭവ സമാഹരണത്തിന്‌ വേണ്ടത്ര തുക വിലയിരുത്താത്ത ബജറ്റ്‌ കേരളത്തിന്റെ ദീര്‍ഗ്ഗകാലാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങള്‍ക്ക്‌ നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls