യുവജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന ബജറ്റ്‌: യൂത്ത്‌ കോണ്‍ഗ്രസ്‌

Imageകൊച്ചി: ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയിലവതരിപ്പിച്ച സംസ്ഥാന ബജറ്റ്‌ കേരളത്തിലെ യുവാക്കളെ ഒന്നടങ്കം കബളിപ്പിക്കുന്നതാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ എം ലിജുവും ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഷിയാസും കുറ്റപ്പെടുത്തി. നാല്‍പതു ലക്ഷത്തിലധികം അഭ്യസ്തവിദ്യരായ

ചെറുപ്പക്കാര്‍ തൊഴിലില്ലാത്തവരായുള്ള കേരളത്തില്‍ വരുന്ന ഒരു കൊല്ലത്തിനുള്ളില്‍ ഒരു ലക്ഷം യുവാക്കള്‍ക്ക്‌ തൊഴിലവസരങ്ങളുണ്ടാക്കുമെന്നാണ്‌ ധനമന്ത്രി ബജറ്റിലൂടെ വാഗ്ദാനം ചെയ്തിരിക്കുന്നത്‌. അധികാരത്തിലേറി നാലുകൊല്ലം പിന്നിടുമ്പോള്‍ തൊഴില്‍ രഹിതനായ ഒരു യുവാവിനുപോലും തൊഴില്‍ നല്‍കാന്‍ കഴിയാത്ത ഇടതുസര്‍ക്കാര്‍ അവസാന കൊല്ലത്തില്‍ നടക്കാത്ത തൊഴില്‍ വാഗ്ദാനം നല്‍കുന്നത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്‌. ഐ.ടി. മേഖലയിലെ തൊഴിലവസരങ്ങളാണ്‌ ധനമന്ത്രി യുവാക്കള്‍ക്കായി ഉറപ്പുനല്‍കുന്നത്‌. ഈ തൊഴില്‍ സാധ്യത സ്വാഭാവികമായ സാധ്യത മാത്രമാണ്‌. ദേശീയ തലത്തില്‍ ഐ.ടി. രംഗത്തുണ്ടാകുന്ന വളര്‍ച്ചക്കനുസൃതമായുണ്ടാകുന്ന തൊഴിലവസരം കേരളത്തിലും ഉണ്ടാവും. ഇതില്‍ ബഹുഭൂരിപക്ഷവും സ്വകാര്യ മേഖലയിലോ- പബ്ലിക്‌- പ്രൈവറ്റ്‌ പ്രോജക്ടായോ (പി.പി.പി) ഉള്ള സംരംഭങ്ങളുമായിരിക്കും.


ഈ തൊഴില്‍ സാധ്യതയുടെ അവകാശം സ്ഥാപിക്കാന്‍ ധനമന്ത്രി തയ്യാറാവുന്നത്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണ്‌ പ്രകടമാക്കുന്നത്‌.തൊഴില്‍ രഹിതരായ യുവാക്കളെ പാടേ അവഗണിക്കുന്നതും കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകിടം മറിക്കുന്നതുമാണ്‌ പുതിയ സംസ്ഥാന ബജറ്റ്‌. തൊഴില്‍ സാധ്യതക്കായി ചില്ലിക്കാശുപോലും വകകൊള്ളിക്കാത്ത പുതിയ ബജറ്റിനെകുറിച്ചുള്ള ഡി.വൈ.എഫ്‌.ഐയുടെ അഭിപ്രായം എന്തെന്നറിയാന്‍ യൂത്ത്‌ കോണ്‍ഗ്രസിന്‌ താല്‍പര്യമുണ്ടെന്നും മുഹമ്മദ്‌ ഷിയാസ്‌ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls