|
തികച്ചും അപ്രായോഗികമായ ഒരു ബജറ്റ്:ആര്യാടന്‍ മുഹമ്മദ് |
|
തിരുവനന്തപുരം: തികച്ചും അപ്രായോഗ്യമായ ഒരു ബജറ്റാണ് ധനമന്ത്രി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. ജനങ്ങളെ പൂര്‍ണ്ണമായും കബളിപ്പിക്കുന്ന ബജേറ്റ്ന്ന് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ പറഞ്ഞു. 35 ലക്ഷം ആളുകള്‍ക്ക് 2 രൂപയ്ക്ക് അരി നല്‍കുമെന്നാണ് പറഞ്ഞത്. ഭക്ഷധാന്യങ്ങളുടെ സബ്സിഡിക്ക് വേണ്ടി ഈ സംസ്ഥാനം ഒന്നും മാറ്റിവച്ചില്ല.
കേന്ദ്രഗവണ്‍മെന്റ് ഈ വര്‍ഷം കേരളത്തില്‍ റേഷന്‍ കടയിലൂടെ അരി വിതരണം ചെയ്യാന്‍ 1500 കോടിയാണ് സബ്സിഡി നല്‍കുന്നത്. ഗോതമ്പ് വിതരണത്തിന് 300 കോടിയോളം സബ്സിഡി നല്‍കുന്നു. എന്നാല്‍ ഈ ഗവണ്‍മെന്റ് അതിന് വേണ്ടി ബജറ്റില്‍ മാറ്റിവച്ചത് കേവലം 500 കോടി മാത്രമാണ്. ഇത് ഒരിക്കലും തികയുകയില്ല.മറ്റുള്ള സംസ്ഥാനങ്ങളെയും കേന്ദ്രത്തിനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ നിസ്സാരം മാത്രമാണ്.എന്നാല്‍ ഇന്ന് പലസംസ്ഥാനങ്ങളും പ്രത്യേകിച്ച് തൊട്ടടുത്ത തമിഴ്‌നാട്, അവര്‍ ബജറ്റില്‍ 2000 കോടിയാണ് ഭക്ഷധാന്യങ്ങളുടെ സബ്സിഡിക്ക് മാറ്റി വച്ചത്. കേരളത്തെക്കാള്‍ ഒരു കൊച്ചു സംസ്ഥാനമായ ജാര്‍ഖണ്ഡ് 2000 കോടിയോളം ഈ സബ്സിഡിക്ക് മാറ്റി വച്ചു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് 2500 കോടി സബ്സിഡിക്ക് വേണ്ടി മാറ്റിവച്ചു. തമിഴ്‌നാട് ഒരു രൂപയ്ക്കാണ് അരി നല്‍കുന്നത്. ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് 3 രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചു. അതില്‍ ഒരു രൂപ കുറക്കുക മാത്രമാണ് ഇപ്പോള്‍ ഈ ഗവണ്‍മെന്റ് ചെയ്തിട്ടുള്ളത്. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് പെന്‍ഷന്‍ 300 രൂപയായി വര്‍ദ്ധിപ്പിക്കുകയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ബിപിഎല്‍ വിഭാഗം ഇവര്‍ക്ക് 400 രൂപ പെന്‍ഷന്‍ കൊടുക്കാനാണ് കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നത്. ആസ്ഥാനത്ത് സംസ്ഥാനം 300 രൂപ പ്രഖ്യാപിച്ചത്. ഏതെങ്കിലും ക്ഷേമപദ്ധതിയില്‍ അംഗമായാല്‍ മറ്റൊരു പദ്ധതിയില്‍ പാടില്ലാന്നാണ് പൊതുനയം. ഇതിന്റെ വ്യവസ്ഥ എന്താണെന്ന് വ്യക്തമായിട്ടില്ല. മറ്റ് ക്ഷേമനിധികളുടെ വ്യവസ്ഥയാണെങ്കില്‍ ഈ ഗവണ്‍മെന്റ് ഇവര്‍ക്ക് വേണ്ടി ഒന്നും കൊടുക്കേണ്ടി വരില്ല. ഈ ബജറ്റില്‍ പ്രത്യുല്‍പാദന മേഖലയെ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു. സ്വകാര്യ മേഖല 20000 കോടിയുടെ വ്യവസായങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അതൊന്നും വന്നിട്ടില്ല. എന്നാല്‍ അത്തരത്തിലൊരു പ്രഖ്യാപനം പോലും വ്യവസായ മേഖലയെക്കുറിച്ച് ഉണ്ടായിട്ടില്ല.കാര്‍ഷിക മേഖലയെ സംബന്ധിച്ച് 2005-ലെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചയെക്കാള്‍ കുറവാണ്. ഇക്കാലത്തെ വളര്‍ച്ച മുരടിച്ചിരിക്കുന്നു. 2005-ല്‍ പ്രൈമറി സെക്ടറിന്റെ ഉല്‍പാദനം 17,32,260 കോടിയായിരുന്നു. എന്നാല്‍ അതിപ്പോള്‍ പ്രതിവര്‍ഷം കുറഞ്ഞു. ഇപ്പോള്‍ 16,08,283 കോടി രൂപയായി കുറഞ്ഞു.കാര്‍ഷിക മേഖലയില്‍ വന്‍ വികസനമെന്ന് അവകാശപ്പെടുന്നത് അര്‍ത്ഥ ശൂന്യമാണ്. ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. 2001-ല്‍ അധികാരമേല്‍കുമ്പോള്‍ 25,754 കോടി ആയിരുന്നു കടബാധ്യത. 2006-ല്‍ യുഡിഎഫ് അധികാരമൊഴിഞ്ഞപ്പോള്‍ 47,940 കോടിയായി മാറി.
|