| നിരാശാജനകം: ചെന്നിത്തല |
|
അവശേഷിക്കുമ്പോള്‍, തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ഇത്തവണയും നടപ്പാക്കാനാവാത്ത പ്രഖ്യാപനങ്ങളാണുള്ളത്. നാലുവര്‍ഷമായി സ്മാര്‍ട്സിറ്റി പദ്ധതിയുള്‍പ്പെടെ ഒരൊറ്റ വ്യവസായം പോലും ആരംഭിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഒരു വര്‍ഷത്തിനകം എട്ടു പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിക്കുമെന്ന് പറയുന്നത് ആരെ പറ്റിക്കാനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കേന്ദ്രം 90 ശതമാനം പണം നല്‍കുന്ന തൊഴിലുറപ്പ് പദ്ധതി പോലും 22 ശതമാനം മാത്രം നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍രഹിതര്‍ക്ക് വേണ്ടിയുള്ള ഇത്തവണത്തെ പ്രഖ്യാപനങ്ങളും നടപ്പിലാക്കാന്‍ പോകുന്നില്ലെന്നുറപ്പാണ്. കാര്‍ഷിക-വ്യാവസായിക മേഖലകളെ കാലോചിതമായ രീതിയില്‍ പുനരുദ്ധരിക്കാനുള്ള ഇച്ഛാശക്തി ബജറ്റില്‍ പ്രകടിപ്പിച്ചിട്ടില്ല.
മൂന്നുകൊല്ലത്തിന് മുമ്പ് നടപ്പിലാക്കാതെ ഭക്ഷ്യസുരക്ഷാ പദ്ധതി തട്ടിക്കളിച്ചവരാണ് ഇപ്പോള്‍ വീണ്ടും അതേക്കുറിച്ച് പറയുന്നത്. സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ള ഒരു പദ്ധതികളും ബജറ്റില്‍ പരാമര്‍ശ വിഷയമാകുന്നതേയില്ല. ഭൂരഹിതരും ആദിവാസികളുമുള്‍പ്പെടുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയും കൊണ്ടുവന്നിട്ടില്ലെന്നത് അധഃസ്ഥിത വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ മനോഭാവം എന്താണെന്ന് വ്യക്തമാക്കുന്നു. നിഷ്ക്രിയമായ അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്ന് ഇതിലും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതല്ല.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: 'നിരാശാജനകം' എന്നാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് ഒറ്റവാക്കില്‍ പറയാവുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സാധാരണക്കാരെ ധനമന്ത്രി കണക്കിലെടുത്തിട്ടേയില്ല. മുന്‍ ബജറ്റുകളിലെ പ്രഖ്യാപനങ്ങള്‍ മിക്കതും കടലാസില്‍ തന്നെ 
-°C 