വിശ്വാസ്യത നഷ്ടപ്പെടുത്തി: ഉമ്മന്‍ചാണ്ടി

Imageതിരുവനന്തപുരം: ബജറ്റിന്റെ വിശ്വസനീയത കളഞ്ഞുകുളിച്ചു ധനമന്ത്രിയെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി. ഒരുധനമന്ത്രി ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹമെങ്കിലും അതിനോട്‌ നീതിപുലര്‍ത്തണം.

ബജറ്റില്‍ ഹരിതകേരളം സ്വപ്നം കാണുന്ന ധനമന്ത്രിക്ക്‌ ഇക്കാര്യം മൂന്നാറില്‍ പോയി പറയാന്‍ കഴിയുമോ?. മൂന്നാറില്‍ പച്ചയെല്ലാം വെളുപ്പായി കഴിഞ്ഞു. കോണ്‍ക്രീറ്റ്‌ മന്ദിരങ്ങളാണവിടെ.
കഴിഞ്ഞ നാല്‌ ബജറ്റിലും ഐസക്ക്‌ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലായില്ലെന്ന്‌ മാത്രമല്ല, പുതിയ ബജറ്റില്‍ അതിനുള്ള ശ്രമം പോലുമുണ്ടായിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ എന്തുനടപടിയാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ ഉറ്റുനോക്കിയ ജനങ്ങളെ മന്ത്രി നിരാശപ്പെടുത്തി. വിപണിയില്‍ ഇടപെടുന്നതിന്‌ ഒരു രൂപപോലും മാറ്റിവെച്ചിട്ടില്ല. സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‌ 100 കോടിരൂപയാണ്‌ കുടിശികയുള്ളത്‌. പരിധിയില്ലാതെ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‌ പണം നല്‍കുമെന്ന്‌ പറഞ്ഞിരുന്ന മന്ത്രി ഇത്തവണയും വിലക്കയറ്റം ഗൗരവമായി എടുത്തിട്ടില്ല. വിലക്കയറ്റത്തിന്റെ പേരില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതല്ലാതെ ക്രിയാത്മകമായ നടപടികള്‍ ബജറ്റിലില്ല.


രണ്ടുരൂപയ്ക്ക്‌ അരി നല്‍കുമെന്ന പ്രഖ്യാപനം വെറും കയ്യടിക്ക്‌ വേണ്ടിയുള്ളതാണ്‌. യുഡിഎഫ്‌ സര്‍ക്കാര്‍ മൂന്നുരൂപയ്ക്ക്‌ 25 കിലോ അരിയും ഗോതമ്പും നല്‍കിയപ്പോള്‍ അരി 17 കിലോയായി എല്‍ഡിഎഫ്‌ വെട്ടിച്ചുരുക്കി. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച സാമ്പത്തിക മാന്ദ്യവിരുദ്ധ പാക്കേജിനും മലബാര്‍ പാക്കേജിനുമായി തുക ബജറ്റിലില്ല. 4000 കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്നാണ്‌ അവകാശവാദം. എന്നാല്‍ ഇത്‌ അടുത്തവര്‍ഷം ചെയ്യാനുള്ള പദ്ധതികളുടേതാണ്‌. ഈ തുക മൂലധന ചെലവില്‍ കൂട്ടിക്കാണിക്കേണ്ടതാണ്‌. പശ്ചാത്തല സൗകര്യ മേഖലയിലെ പാക്കേജിന്‌ 10000 കോടി സ്വകാര്യനിക്ഷേപമുണ്ടാക്കുമെന്ന മന്ത്രിയുടെ വാഗ്ദാനവും പൊള്ളയായി. ഒറ്റപ്പൈസ ഇതിനായി ചെലവായിട്ടില്ല. കേരളത്തില്‍ നിക്ഷേപത്തിന്‌ പറ്റിയ സാഹചര്യമല്ലെന്നിരിക്കെ എങ്ങനെയാണ്‌ സ്വകാര്യ നിക്ഷേപം വരിക?വരുമാന വര്‍ധനവിനായി മണല്‍വാരല്‍ പ്രഖ്യാപിച്ച മന്ത്രി ഈ വര്‍ഷമാണ്‌ അതിനുള്ള നിയമം പോലും കൊണ്ടുവന്നിരിക്കുന്നത്‌. ഇന്‍കെലിന്‌ വേണ്ടി കഴിഞ്ഞ ബജറ്റില്‍ 9000 കോടി രൂപ പ്രഖ്യാപിച്ചത്‌ ഇക്കുറിയും ആവര്‍ത്തിച്ചു.

 

പ്രത്യേകകാരണം കൊണ്ടാണ്‌ ഇന്‍കെലിന്റെ പദ്ധതി മുന്നോട്ടു പോകാത്തതെന്നാണ്‌ ധനമന്ത്രി പറയുന്നത്‌. എന്ത്‌ കാരണമെന്ന്‌ വ്യക്തമാക്കണം. മൂന്നുവര്‍ഷമായി ഇന്‍കെല്‍ പദ്ധതി തുടങ്ങിയിടത്ത്‌ തന്നെ നില്‍ക്കുകയാണ്‌. ഇഎംഎസ്‌ ഭവനപദ്ധതിയുടെ കാര്യവും വ്യത്യസ്തമല്ല. കഴിഞ്ഞ ബജറ്റില്‍ ഉള്ളത്‌ തന്നെ ഇക്കുറിയും ആവര്‍ത്തിച്ചു. ഐടി മേഖലയില്‍ 3000 കോടിയുടെ വളര്‍ച്ചയുണ്ടായെന്ന വാദവും തെറ്റ്‌. കര്‍ണ്ണാടകയില്‍ 55,000 കോടിയും തമിഴ്‌നാട്ടില്‍ 22,000 കോടിയുമാണ്‌ ഐടി മേഖലയിലെ വളര്‍ച്ചാ നിരക്കെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls