|
ചിലി ഭൂകമ്പത്തില്‍ 279 പേര്‍ മാത്രമേ മരിച്ചുള്ളൂ എന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് |
|
സാന്തിയാഗോ: ചിലി ഭൂകമ്പത്തില്‍ മരിച്ചത് 279 പേര്‍ മാത്രമേ മരണപ്പെട്ടിട്ടുള്ളൂ എന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 800ല്‍ അധികം പേര്‍ മരിച്ചെന്നായിരുന്നു വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍.
എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ 279 മാത്രമാണെന്ന് യാതൊരു വ്യക്തതയുമില്ലാതെയാണ് റിപ്പോര്‍ട്ടിലുള്ളത്. ചിലി ഭൂകമ്പത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതിനായി വരുന്ന ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. |