അമേരിക്കയില്‍ സൈനിക ആസ്ഥാനത്തിന്‌ സമീപം വെടിവയ്പ്പ്‌; മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

Imageവാഷിങ്ങ്ടണ്‍: അമേരിക്കയില്‍ സൈനീക ആസ്ഥാനമായ പെന്റഗണിനു സമീപത്ത്‌ വെടിവയ്പ്പ്‌. സംഭവത്തില്‍ രണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം മൂന്നു പേര്‍ക്കു പരുക്കേറ്റു. പെന്റഗണിനു സമീപമുള്ള ഭൂഗര്‍ഭ റയില്‍വേ സ്റ്റേഷനിലാണ്‌ വെടിവയ്പ്പുണ്ടായത്‌.

അമേരിക്കന്‍ സമയം രാത്രി ഏഴരയോടു കൂടിയായിരുന്ന വെടിവയ്പ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കും വെടിയേറ്റിട്ടുണ്ട്‌. പരുക്കേറ്റവരെ ജോര്‍ജ്‌ വാഷിങ്ങ്ടണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവരുടെ നില ഗുരുതരമല്ല. പെന്റഗണിലേക്ക്‌ പ്രവേശിക്കാനെത്തിയ ഒരാളോട്‌ പ്രവേശന പാസ്‌ ചോദിച്ചപ്പോള്‍ ഉടന്‍ തോക്കെടുത്ത്‌ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്‌ പെന്റഗണ്‍ പോലീസ്‌ ചീഫ്‌ റിച്ചാര്‍ഡ്‌ എസ്‌.കെവില്ലി പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവയ്പിനെ തുടര്‍ന്ന്‌ പെന്റഗണ്‍ താല്‍ക്കാലികമായി അടച്ചിട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls