|
കാണാതായ മൂന്നുവയസ്സുകാരന്‍ മരിച്ച നിലയില്‍ |
|
മെല്‍ബണ്‍: കാണാതായ മൂന്നു വയസുകാരനായ ഇന്ത്യന്‍ ബാലനെ ഓസ്ട്രേലിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയ ഗുല്‍ഷന്‍ സിങ്ങിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. കാണാതായതിന് ആറ് മണിയ്ക്കൂര്‍ ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മെല്‍ബണിലെ ലാലോര്‍ മേഖലയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നു 20 കിലോ മീറ്റര്‍ അകലെയായാണു മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പാടുകളോ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചാബ് ഫരീദ്കോട്ട് സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം ജനുവരി ഒന്‍പതിനാണു ഗുല്‍ഷന്‍ ഓസ്ട്രേലിയയിലെത്തിയത്. അടുത്തയാഴ്ച മടങ്ങി പോവാന്‍ ഇരിക്കുകയായിരുന്നു. |