ലോകകപ്പ്‌: സ്പെയിനോടും ഇന്ത്യ തോറ്റു

Imageഓസ്ട്രേലിയയ്ക്ക്‌ 'ഡസന്‍' വിജയം; പാക്കിസ്ഥാനെ ഇംഗ്ലണ്ട്‌ പരാജയപ്പെടുത്തി

ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കിയില്‍ ആതിഥേയരായ ഇന്ത്യയ്ക്ക്‌ തുടര്‍ച്ചയായ രണ്ടാം പരാജയം. യൂറോപ്യന്‍ വന്വന്‍മാരായ സ്പെയിന്‍ 5-2 ന്‌ ഇന്ത്യയെ തുരത്തി.

ഇതോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങിയിരിക്കുകയാണ്‌. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമായിട്ടാണ്‌ ഇന്ത്യയുടെ അവശേഷിക്കുന്ന മല്‍സരങ്ങള്‍. മറ്റൊരു മല്‍സരത്തില്‍ പാക്കിസ്ഥാനെ 2-5 ന്‌ ഇംഗ്ലണ്ട്‌ പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്‌. ജയത്തോടെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്‌ സെമി സാധ്യത സജീവമാക്കി. എന്നാല്‍ പാക്കിസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്‌. അതേ സമയം ലോകകപ്പ്‌ ഹോക്കിയിലെ ഏറ്റവും വലിയ വിജയം ഓസ്ട്രേലിയയുടെ പേരില്‍ കുറിക്കപ്പെട്ടു. ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ 12 ഗോളുകള്‍ക്ക്‌ ഓസീസ്‌ തുരത്തി. നേരത്തെ പാക്കിസ്ഥാന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ്‌ ഓസ്ട്രേലിയ തിരുത്തിയത്‌. 1982 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ 3-12 ന്‌ പാക്കിസ്ഥാന്‍ തകര്‍ത്തിരുന്നു.


ഓസ്ട്രേലിയയ്ക്കായി പെനാല്‍റ്റി കോര്‍ണറിലൂടെ ലൂക്ക്‌ ഡോര്‍ണര്‍ അഞ്ചു ഗോളുകളടിച്ചു. വെറ്ററന്‍ താരം ജാമി ഡയറും ഗ്ലെന്‍ ടര്‍ണറും ഈ രണ്ടെണ്ണം നേടി. ഗംഭീര ജയത്തോടെ ലോക രണ്ടാം നമ്പറായ ഓസ്ട്രേലിയ സെമി പ്രതീക്ഷ സജീവമാക്കി. തടിമിടുക്കിനൊപ്പം വേഗതയേറിയ ഗെയിമും കാഴ്ച വച്ചാണ്‌ മഞ്ഞപ്പട ഉജ്ജ്വല വിജയം നേടിയത്‌. ദക്ഷിണാഫ്രിക്കയാകട്ടെ ക്ലബ്‌ നിലവാരത്തിലേക്ക്‌ താഴുകയും ചെയ്തു. 16, 34, 49, 66, 68 മിനിറ്റുകളിലായിരുന്നു ഡോര്‍ണറിന്റെ അഞ്ചു ഗോളുകള്‍. 52, 54 മിനിറ്റുകളില്‍ ഡയര്‍ ഗോളടിച്ചപ്പോള്‍ 20, 62 മിനിറ്റുകളിലായിരുന്നു ടര്‍ണറിന്റെ ഗോളുകള്‍. ഡെസ്മണ്ട്‌ അബോട്ട്‌ (26), ഫെര്‍ഗൂസ്‌ കാവാങ്ങ്‌ (35), മാത്യു ബെട്ടൂര്‍നി (44) എന്നിവരുടേതായിരുന്നു മറ്റു ഗോളുകള്‍. 16-ാ‍ം മിനിറ്റില്‍ ഡോര്‍ണറിന്റേതായിരുന്നു ഓസ്ട്രേലിയയുടെ ആദ്യ ഗോള്‍. ടീമിന്‌ ലഭിച്ച രണ്ടാമത്‌ പെനാല്‍റ്റി കോര്‍ണര്‍ ഡോര്‍ണര്‍ നിഷ്പ്രയാസം ലക്ഷ്യത്തിലെത്തിച്ചു. നാലു മിനിറ്റുകള്‍ക്കു ശേഷം ടര്‍ണര്‍ ലീഡുയര്‍ത്തി. ടൂര്‍ണമെന്റില്‍ ടര്‍ണര്‍ നേടിയ മൂന്നാം ഗോളായിരുന്നു അത്‌. 26-ാ‍ം മിനിറ്റിലായിരുന്നു അടുത്തത്‌. ഇടവേളയ്ക്ക്‌ തൊട്ടുമുമ്പുള്ള മിനിറ്റുകളില്‍ അടുത്ത രണ്ടു ഗോളുമടിച്ച്‌ ദക്ഷിണാഫ്രിക്കയെ ഓസീസ്‌ നിലം പരിശാക്കി. രണ്ടാം പകുതിയില്‍ അടുത്ത ഏഴും ഗോളും പിറന്നു. ബെട്ടൂര്‍നിയുടേതായിരുന്നു രണ്ടാം പകുതിയിലെ ആദ്യ ഗോള്‍.


വിജയത്തോടെ മൂന്നു മല്‍സരങ്ങളില്‍ നിന്ന്‌ ഓസ്ട്രേലിയയ്ക്ക്‌ ആറു പോയിന്റായി. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട്‌ അടിയറവ്‌ പറഞ്ഞ ഓസീസ്‌ പക്ഷെ രണ്ടാമത്തേതില്‍ ആതിഥേയരായ ഇന്ത്യയെ 2-5ന്‌ തോല്‍പ്പിച്ചിരുന്നു. ശനിയാഴ്ച സ്പെയിനുമായാണ്‌ ഓസ്ട്രേലിയയുടെ അടുത്ത മല്‍സരം. അതേ സമയം തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷ അസ്തമിച്ചു. മൂന്നു മല്‍സരങ്ങളില്‍ നിന്ന്‌ ആറു ഗോളടിച്ച അവര്‍ 22 എണ്ണം തിരിച്ചുവാങ്ങി. ശനിയാഴ്ച പാക്കിസ്ഥാനാണ്‌ ദക്ഷിണാഫ്രിക്കയുടെ എതിരാളി.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls