|
പനമ്പിള്ളി പുരസ്കാരം കെ. കരുണാകരന് |
|
തൃശൂര്‍: പനമ്പിള്ളി ജന്മശതാബ്ദി പുരസ്കാരം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. കരുണാകരന് നല്‍കും. പനമ്പിള്ളി ഫൗണ്ടേഷന്റേതാണ് പുരസ്കാരം.
ദേശീയ - സംസ്ഥാന ഭരണ രംഗത്തേയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയും മികവും പൊതുകാര്യ പ്രസക്തിയിലും പനമ്പിള്ളിയുമായുള്ള അടുപ്പവുമാണ് കരുണാകരനെ പുരസ്കാരത്തിന് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ടി.ഐ. രാധാകൃണന്‍, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. പനമ്പിള്ളി രവി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് മെയ് മാസത്തില്‍ പനമ്പിള്ളി അനുസ്മരണത്തിന്റെ ഭാഗമായി ചാലക്കുടിയില്‍ നടത്തുന്ന ചടങ്ങില്‍ സമ്മാനിക്കും. കെ.എം. വേണു, സജി റാഫേല്‍, ബിജു കാതിക്കുടം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. |