സി പി എമ്മിന്റെ ആത്മവഞ്ചന തുറന്നുകാട്ടി ശ്യാംസുന്ദറിന്റെ പുസ്തകം

Imageകോഴിക്കോട്‌: സി പി എമ്മില്‍ നിന്ന്‌ രാജിവെച്ച്‌ മുസ്ലിം ലീഗില്‍ ചേരാന്‍ തീരുമാനിച്ച മുന്‍ ഡി വൈ എഫ്‌ ഐ കേന്ദ്ര കമ്മറ്റിയംഗവും സംസ്ഥാന ഉപാധ്യക്ഷനും സി പി എം ആലപ്പുഴ ജില്ലാകമ്മറ്റി അംഗവുമായിരുന്ന സി ശ്യാം സുന്ദര്‍ സി പി എമ്മിന്റെ ആത്മവഞ്ചന തുറന്നുകാട്ടി പുസ്തകം പ്രസിദ്ധീകരിച്ചു.

ഗ്രൂപ്പ്‌ പ്രവര്‍ത്തനത്തിലേക്ക്‌ മാറിയ പാര്‍ട്ടി പ്രവര്‍ത്തനവും സമ്പന്നന്മാര്‍ പാര്‍ട്ടി മിത്രങ്ങളായതിലെ അപചയവും ചൂണ്ടികാട്ടുന്ന 'ഞാന്‍ എന്തുകൊണ്ട്‌ മുസ്ലിം ലീഗിലേക്ക്‌' എന്ന പുസ്തകത്തില്‍ ഒരു ദശകത്തോളം നേതൃ നിരയില്‍ പ്രവര്‍ത്തിച്ച ഡി വൈ എഫ്‌ ഐയിലെ അനുഭവങ്ങളും സമരങ്ങളിലെ പൊളളത്തരവും ചൂണ്ടികാട്ടുന്നുണ്ട്‌. 1985 ല്‍ പൂര്‍ണ അംഗം ആയ നാള്‍ മുതല്‍ ഇതുവരെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച്‌ ഒരിക്കല്‍ പോലും ശിക്ഷണ നടപടിക്കു വിധേയനാകാത്ത ശ്യാം സുന്ദര്‍ സി പി എമ്മിനോട്‌ വിരോധം തോന്നാനിടയാക്കിയ കാരണങ്ങള്‍ അക്കമിട്ട്‌ നിരത്തുകയാണ്‌ പുസ്തകത്തില്‍. സി പി എം ഭരണഘടനയോട്്‌ പാര്‍ട്ടി നേതൃത്വത്തിന്‍്‌ നീതി പുലര്‍ത്താനായിട്ടില്ലെന്ന വിമര്‍ശനമാണ്‍്‌ ശ്യാം സുന്ദര്‍ പ്രധാനമായും ഉന്നയിക്കുന്നത്‌. ഈ പാര്‍ട്ടി അടിസ്ഥാന ജനതയ്ക്കും തൊഴിലാളികള്‍ക്കും ഒരിക്കലും അ�യ കേന്ദ്രമാകില്ലെന്നും അദ്ദേഹം പറയുന്നു. എങ്ങിനെ സി പി എമ്മില്‍ നിന്ന്‌ വഴി പിരിഞ്ഞുപോകേണ്ടി വന്നുവെന്നതു വിശദീകരിക്കുന്ന അധ്യായത്തില്‍ ശ്യാം സുന്ദര്‍ പറയുന്നു.


പട്ടിണിക്കാരുടെ സംരക്ഷണത്തിന്‌ വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള പാര്‍ട്ടി ഏറ്റവും കൂടുതല്‍ സമ്പത്തുള്ള പാര്‍ട്ടിയായി മാറിയപ്പോള്‍ നേതൃസ്ഥാനത്തിനു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ സഖാക്കള്‍ പരസ്പരം കുടുംബങ്ങളെപോലും അധിക്ഷേപിക്കുന്ന ഏറ്റവും അപലപനീയമായ സ്ഥിതിയിലെത്തി� പഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റ്‌ തലം വരെയുള്ള സ്ഥാനങ്ങളിലേക്കുള്ള മത്സരങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ പോലും പാര്‍ട്ടി നയങ്ങളെ പണയപ്പെടുത്തുകയാണെന്നും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്‌. കഴിഞ്ഞ മാസം വരെ സി പി എമ്മിലുണ്ടായിരുന്ന ശ്യാം സുന്ദര്‍ ഫെബ്രുവരി ഒമ്പതിനാണ്‌ രാജിവെച്ചത്‌.യു ഡി എഫ്‌ അധികാരത്തിലെത്തിയാല്‍ അവര്‍ ചെയ്യുന്ന നാടിന്‌ നന്മയുണ്ടാക്കുന്നതടക്കമുള്ള എല്ലാ പദ്ധതികളെയും സമരം ചെയ്ത്‌ തകര്‍ക്കുക എന്ന നിലപാടാണ്‌ സി പി എമ്മും ഡി വൈ എഫ്‌ ഐയും സ്വീകരിക്കുന്നത്‌. യു ഡി എഫ്‌ പ്രീഡിഗ്രി ബോര്‍ഡ്‌ പ്രഖ്യാപിച്ചമരം ചെയ്യിച്ച സി പി എം ഒരു ലജ്ജയുമില്ലാതെ കോളജുകളില്‍ നിന്ന്‌ പ്രീഡിഗ്രി എടുത്തുമാറ്റി. കേരള യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സലാറയിരുന്ന വിളനിലവുമായി ബന്ധപ്പെട്ട സമരത്തിന്റെ ഗതിയും മറ്റൊന്നായിരുന്നില്ലെന്ന്‌ ശ്യാം സുന്ദര്‍ കുറ്റപ്പെടുത്തി. നിയമന നിരോധനത്തിന്റെ പേരില്‍ സമരം ചെ്‌യതവര്‍ തന്നെയാണ്‌ പെന്‍ഷന്‍ ഏകീകരണമെന്ന ഓമനപ്പേരിട്ട്‌ അത്‌ മറ്റൊരു വിധത്തില്‍ നടപ്പാക്കിയതെന്ന്‌ ശ്യാംസുന്ദര്‍ പറയുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls