സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു; കാര്‍ഷിക മേഖല തകര്‍ച്ചയില്‍

Imageതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക്‌ 6.98 ശതമാനാമായി കുത്തനെ ഇടിഞ്ഞതായി സാമ്പത്തികവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

ബജറ്റ്‌ അവതരണത്തിന്‌ മുന്നോടിയായി ധനമന്ത്രി തോമസ്‌ ഐസക്ക്‌ നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.
2007-08 സാമ്പത്തിക വര്‍ഷത്തില്‍ 10.42 ആയിരുന്ന വളര്‍ച്ച നിരക്ക്‌ 2008-09 ല്‍ 6.98 ആയി കുറഞ്ഞു. സാമ്പത്തിക മാന്ദ്യമടക്കമുള്ള കാര്യങ്ങളാണ്‌ വളര്‍ച്ച നിരക്കിന്റെ തിരിച്ചടക്ക്‌ കാരണമായതെന്ന്‌ ധനമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. പല മേഖലകളിലും സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞു. 2008-09 സാമ്പത്തിക സംസ്ഥാനത്തിന്റെ പൊതുകടം 63,270 കോടി രൂപയായി.2009-10ല്‍ ഇത്‌ 67,180 കോടിയായി ഉയര്‍ന്നേക്കുമെന്നാണ്‌ സൂചന.സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖല പൂര്‍ണമായും താഴ്‌ന്നു. കാര്‍ഷിക ഉല്‍പാദന നിരക്ക്‌ ദേശീയ ശരാശരിക്കൊള്‍ വളരെ താഴെയാണ്‌. കൃഷി ചെലവിനത്തില്‍ 9.4ശതമാനമായി കൂടിയിട്ടുണ്ട്‌. എന്നാല്‍ ഈ ഇനത്തില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായിട്ടില്ല.അതെസമയം നെല്ലുല്‍പാദന രംഗത്ത്‌ നേരിയ ചലനം ഉണ്ടായിട്ടുണ്ട്‌. സംസ്ഥാനത്തെ ആളോഹരി വരുമാനം 35,457 രപയാണ്‌ സംസ്ഥാനത്തെ തൊഴില്‍ രഹിതരുടെ എണ്ണവും ഗണ്ണിമായി കുടിയിട്ടുണ്ട്‌. സേവനമേഖലയിലും നികുതി വരുമാനത്തില്‍ ഭീമമായ കുറവ്‌ സംഭവിച്ചിട്ടുണ്ട്‌.


ടൂറിസം, റിയല്‍ എസ്റ്റേറ്റ്‌ എന്നിവയിലും കേരളത്തിന്റെ നികുതി വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായി. 500 കോടിയുടെ ഇടിവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഈ സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനം 20 നിന്നും 14 ശതമാനമായി കുറയുമെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
അതെസമയം, വൈദ്യുതി ഉപയോഗത്തിന്റെ തോത്‌ വര്‍ദ്ധനവ്‌ അടിസ്ഥാനപ്പെടുത്തി വ്യവസായ രംഗത്ത്‌ കാര്യമായ ഉയര്‍ച്ച ഉണ്ടായതെന്നാണ്‌ ധനമന്ത്രി പറയുന്നത്‌. എന്നാല്‍ കയര്‍മേഖലയുടെ പുരോഗതി പൂര്‍ണമായും തകര്‍ന്നു. ജിഡിപിയുടെ 2.1 ശമാനമാണ്‌ ധനകമ്മി. അതേസമയം 0.4 ശതമാനമായിരുന്നത്‌ റവന്യു കമ്മി 0.54 ആയി ഉയര്‍ന്നു. റവന്യു കമ്മീ പൂര്‍ണ്ണമായും കുറക്കുമെന്നായിരുന്നു ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്‌. എന്നാലത്‌ എത്രത്തോളമാണെന്ന്‌ കണ്ടറിയാം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls