ടെക്സ്റ്റ്‌ ബുക്ക്‌ അഴിമതി: അന്വേഷണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന്‌ ചെന്നിത്തല

Imageമലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള ടെക്സ്റ്റ്‌ ബുക്ക്‌ നിര്‍മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം സ്വതന്ത്ര അന്വേഷണഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. കെ എസ്‌ ടി എ സംഘടനയ്ക്ക്‌ പാഠപുസ്തക അച്ചടിയില്‍ ഇടപെടാന്‍ അവകാശമില്ല.

സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ അച്ചടിച്ച്‌ സൗജന്യമായി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ സംസ്ഥാനത്ത്‌ അഴിമതിയിലൂടെ അച്ചടിക്കുന്ന പാഠപുസ്തകങ്ങള്‍ കൈകൊണ്ട്‌ തൊടാന്‍ പറ്റാത്ത സ്ഥിതിയാണ്‌. ഇതുസംബന്ധിച്ച്‌ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമായി അന്വേഷിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനം മലപ്പുറത്ത്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എസ്‌ ടി എയുടെയും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെയും ഹിഡണ്‍ അജണ്ടയാണ്‌ എം എ ബേബി നടപ്പിലാക്കുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസം നല്‍കുകയല്ല കാലഹരണപ്പെട്ട തത്വശാസ്ത്രം കുട്ടികളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ലക്ഷ്യം. ബി ജെ പി പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തവര്‍ ഇന്ന്‌ ചുവപ്പുവല്‍ക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഏകജാലകവും കെ ഇ ആര്‍ പരിഷ്കരണവും പരീക്ഷിച്ചു പരാജയപ്പെട്ടു.


ഇടതുമുന്നണി കൊണ്ടുവന്ന എല്ലാ പരിഷ്കാരങ്ങളും വന്‍പരാജയങ്ങളായിരുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ഓഫിസിലെ കെ എസ്‌ ടി എ, ശാസ്ത്രസാഹിത്യപരിഷത്‌ നേതാക്കളായ രണ്ട്‌ അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക്‌ സംസ്ഥാന വിദ്യാഭ്യാസരംഗം വിട്ടുകൊടുത്തിരിക്കുകയാണ്‌ വിദ്യാഭ്യാസമന്ത്രി. കേരളത്തിലെ പുതുതലമുറയെ അന്ധകാരത്തിലേക്കു നയിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപകസംഘടനകള്‍ സമരം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാനത്ത്‌ ബസ്‌ ചാര്‍ജ്‌ വര്‍ധന ഒഴിവാക്കണമെന്ന്‌ അദ്ദേഹം പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. രാജ്യസഭാസീറ്റ്‌ നല്‍കല്‍ രമ്യമായി പരിഹരിക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്റിനെ ആര്‍ക്കും സമീപിക്കാവുന്നതാണെന്നും രാജ്യസഭാ സീറ്റിനെച്ചൊല്ലി ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls