|
പൊലീസ് വെടിവെയ്പ്പ് പത്തുതവണ
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പത്തു സംഭവങ്ങളില്‍ പൊലീസ് വെടിവെയ്പ് നടന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി. കാസര്‍കോട്, ചെറിയ തുറ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബീമാപള്ളി, ചെറിയതുറ സംഭവത്തില്‍ 11 പൊലീസുകാര്‍ ഉള്‍പ്പടെ 53 പേര്‍ക്കു പരിക്കേറ്റു.
2000 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് സംഭവത്തില്‍ എസ്പി ഉള്‍പ്പടെ അഞ്ചു പൊലീസുകാര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. 500 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംഭവങ്ങളില്‍ റിപ്പോര്‍ട്ടു ലഭിച്ചാല്‍ മാത്രമെ വെടിവെയ്പ് അനിവാര്യമായിരുന്നോ എന്നു പറയനാവു. മറ്റു സംഭവങ്ങളില്‍ വെടിവെയ്പ് അനിവാര്യമായ തരത്തില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്നും കുട്ടി അഹമ്മദ് കുട്ടി, കെ.മുഹമ്മദുണ്ണിഹാജി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി.എന്‍ പ്രതാപന്‍, സി.റ്റി അഹമ്മദാലി എന്നിവരുടെ ചോദ്യത്തിനുത്തരമായി ആഭ്യന്തരമന്ത്രി പറഞ്ഞു.
സ്ഫോടനങ്ങള്‍ 371; മരിച്ചത് 21 പേര്‍; പൊലീസുകാര്‍ പ്രതികളായ 148 കേസുകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 371 സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. ഇതില്‍ 21 പേര്‍ മരിക്കുകയും 162 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും 61 അപകടങ്ങളുണ്ടായിട്ടുണ്ട്. ഇതില്‍ 60 പേര്‍ മരിക്കുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒമ്പത് പേര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ കെ ശിവദാസന്‍നായരെ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ 148 കേസുകളുണ്ടായിട്ടുണ്ട്. മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും യുസി രാമനെ ആഭ്യന്തരമന്ത്രി അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയിലെ എസ് ഐ. സി എം ദേവദാസ്, മുന്‍വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ കെ സി സുരേഷ്, സീനിയര്‍ സൂപ്രണ്ട് സി എന്‍ സദാശിവന്‍, വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പോലീസ് സൂപ്രണ്ടായിരുന്ന സി ജോസ്, തിരുവനന്തപുരം വിജിലന്‍സ് ട്രൈബ്യൂണലായ ജഗദപ്പന്‍നായര്‍, സീനിയര്‍ സൂപ്രണ്ടായിരുന്ന പി അക്ബര്‍ഷാ, ടി എ ഫ്രെഡറിക് ബോബന്‍, തൃശൂര്‍ വിജിലന്‍സ് അഡീ. ലീഗല്‍ അഡ്വൈസറായിരുന്ന ടി കെ മുരളീകൃഷ്ണന്‍, വിജിലന്‍സ് ഡയറക്ടറായിരുന്ന സിബിമാത്യൂസ്, തൃശൂര്‍ വിജിലന്‍സ് ഹെഡ്കോണ്‍സ്റ്റബിളായിരുന്ന എം കെ ബേബി എന്നീ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ കെ കെ ലതികയെ അറിയിച്ചു.സര്‍ക്കാരിന്റെ കാലത്ത് 18 ലാത്തിച്ചാര്‍ജ്ജുകളിലായി 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി വര്‍ക്കല കഹാറിനെ അറിയിച്ചു.
കാണാതായത് 2847 കുട്ടികള്‍; ഹെല്‍മെറ്റ് കേസ് 1671769 തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെ 1180കേസുകള്‍ നിലവിലുണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള 251 പരാതികളില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി, പി.സി വിഷ്ണുനാഥിനെ നിയമസഭയില്‍ അറിയിച്ചു. 18 വയസില്‍ താഴെ പ്രായമുള്ള 2847 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതുസംബന്ധിച്ച് 2537 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 2258 കേസുകളില്‍ കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. പെറ്റിക്കേസുകളിലൂടെ 86,37,19,352 രൂപ ഈടാക്കിയിട്ടുണ്ടെന്നും എ.എ ഷുക്കൂറിനെ അറിയിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ 4313773 ട്രാഫിക് നിയമലംഘനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് 154929 കേസുകളും അലക്ഷ്യമായി വാഹനമോടിച്ചതിന് 154369 കേസുകളും മൊബെയില്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിന് 23646 കേസും ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചതിന് 1671769 കേസുകളും സിഗ്നല്‍ തെറ്റിച്ചതിന് 57423 കേസുകളും സീറ്റ് ബെല്‍റ്റില്ലാത്തതിന് 355392 കേസുകളും പ്രവര്‍ത്തനക്ഷമമില്ലാത്ത ലൈറ്റുകള്‍ ഉപയോഗിച്ചതിന് 93047 കേസുകളും മറ്റു 1803198 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മഞ്ഞളാംകുഴി അലിയെ അറിയിച്ചു.
|