| സിന്ധുജോയിക്ക് പിഎച്ച്ഡി; പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി |
|
ഇതു സംബന്ധിച്ചു ഡോ. രാജന്‍ വര്‍ഗീസ് ഗവര്‍ണര്‍ക്കു നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി ലഭിച്ചിട്ടുണ്ട്. ഡോ. സിന്ധു ജോയിയുടെ പ്രബന്ധം മൂല്യനിര്‍ണയം നടത്തിയ പൂന സര്‍വകലാശാലയിലെ ഡോ. സുഹാസ് പല്‍ഷിക്കര്‍ പ്രബന്ധത്തില്‍ ഭേദഗതി വരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല പിഎച്ച്സി റഗുലേഷന്‍ പ്രകാരം പ്രസ്തുത പ്രബന്ധം നാലാമതൊരു പരിശോധനയ്ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്. പരിഗണനയ്ക്കു വരുന്ന പ്രബന്ധങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കപ്പെട്ടാല്‍ അതു നിര്‍ദേശിച്ച പരിശോധകന്‍ തന്നെ വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്ന ഒരു വ്യവസ്ഥ ഉള്ളതായി അറിവില്ലായെന്നാണ് കേരള സര്‍വകലാശാല അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: മുന്‍ എസ്‌എഫ്‌ഐ നേതാവും ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവുമായ ഡോ. സിന്ധുജോയിക്ക് പിഎച്ച്ഡി നല്‍കിയതു സംബന്ധിച്ച പരാതിയില്‍ പരിശോധന നടന്നുവരികയാണെന്ന് മന്ത്രി എം.എ ബേബി വര്‍ക്കല കഹാറിനെ അറിയിച്ചു. 
-°C 