സാംസ്കാരിക വകുപ്പിനെതിരെ അഴീക്കോട്‌

Imageതാര സംഘടന അധോലോകസംഘം

തൃശൂര്‍: നടന്‍ തിലകനെ വിലക്കിയത്‌ വഴി സിനിമ രംഗത്ത്‌ പ്രതിസന്ധി രൂക്ഷമായിരിക്കേ സാംസ്കാരിക വകുപ്പ്‌ മന്ത്രി നടത്തുന്ന ഒളിച്ചുകളിയില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്‌ കടുത്ത അമര്‍ഷം. മന്ത്രി ബേബി സുഹൃത്താണ്‌. പക്ഷേ യുദ്ധം നടക്കുമ്പോള്‍ സൗഹൃത്തിന്‌ സ്ഥാനമില്ലെന്ന്‌ അഴീക്കോട്‌ രോഷത്തോടെ പ്രതികരിച്ചു.

പ്രശ്നപരിഹാരത്തിന്‌ നൂറ്‌ ശതമാനം ശ്രമിക്കേണ്ടത്‌ മന്ത്രി തന്നെയാണെന്ന്‌ അഴീക്കോട്‌ പ്രസ്ക്ലബ്ബില്‍ മീറ്റ്‌ ദിപ്രസ്സില്‍ പറഞ്ഞു. മന്ത്രിയുടെ മധ്യസ്ഥതയല്ല വേണ്ടത്‌.താര സംഘടന എന്നത്‌ അധോലോകമാണ്‌. ഹൈദ്രബാദില്‍ നിന്ന്‌ ഹാരിസ്സ്‌ എന്ന നിര്‍മ്മാതാവ്‌ വിളിച്ചു പറഞ്ഞത്‌ 'അമ്മ'യില്‍ അംഗത്വം നല്‍കാമെന്ന്‌ പറഞ്ഞ്‌ ഒരു യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ . ഇക്കാര്യം നേരിട്ട്‌ പത്രലേഖകരോട്‌ പറയാന്‍ താന്‍ ഹാരിസ്സിനോട്‌ പറഞ്ഞിട്ടുണ്ട്‌. താരസംഘടനയുടെ അഴിമതിയും കൊള്ളരുതായ്മയും അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കണം. മോഹന്‍ ലാല്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ മന്ത്രിക്ക്‌ ഇടപെടാന്‍ ഡലിക്കസ്സി കാണുമായിരിക്കും. ഇതൊന്നും വ്യക്തിപരമല്ല. മോഹന്‍ ലാലിന്‌ സംസ്കൃതസര്‍വ്വകലാശാല ഡോക്ടറേറ്റ്‌ നല്‍കുന്നതില്‍ തനിക്ക്‌ പ്രതിഷേധമുണ്ട്‌. ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഒ എം സി യെക്കുറിച്ച്‌ പ്രഭാഷണം നടത്താനുള്ള ക്ഷണം നിരസിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. മമ്മുട്ടിക്ക്‌ രണ്ട്‌ ഡോക്ടറേറ്റുണ്ട്‌. അഭിനയത്തിന്‌ ഡോക്ടറേറ്റ്‌ നല്‍കേണ്ടത്‌ ഇവര്‍ക്കൊന്നുമല്ല.

 

കലാമണ്ഡലം ഗോപിക്കാണ്‌. കര്‍ണ്ണഭാരം നാടകത്തില്‍ ത്തില്‍ അഭിനയിച്ചതിനാണ്‌ ലാലിന്‌ ഡോക്ടറേറ്റ്‌. എങ്കില്‍ അത്‌ എഴുതിയ കാവാലത്തിനാണ്‌ നല്‍കേണ്ടിയിരുന്നത്‌. ലാലിന്‌ സംസ്കൃതം അറിയുമോ എന്ന ചോദ്യത്തിന്‌ മലയാളം തന്നെ ശരിക്കറിയില്ല എന്നിട്ടല്ലേ സംസ്കൃതം എന്നായിരുന്നു പ്രതികരണം. സിനിമയില്‍ രണ്ട്‌ ചാട്ടം ചാടിയാല്‍ ഡോക്ടറേറ്റ്‌ കിട്ടുമെന്നാണ്‌ അവസ്ഥ. ഇവരുടെയൊക്കെ ഡോക്ടറേറ്റ്‌ വിഗ്ഗ്‌ പോകുന്നതിനേക്കാള്‍ വേഗത്തില്‍ കൊഴിയും. സിനിമക്ക്‌ ലാല്‍ ഒരു സംഭാവനയും നല്‍കിയിട്ടില്ലേ എന്ന ചോദ്യത്തിന്‌ പോസ്സിറ്റീവായി ചിലതുണ്ടെന്ന്‌ അഴീക്കോട്‌ പറഞ്ഞു. അഭിനയത്തില്‍ സ്വാഭാവികതയുണ്ട്‌. എന്നാല്‍ മമ്മുട്ടിക്കാണ്‌ പൗരുഷം. പഴശ്ശിരാജയില്‍ ലാലിന്‌ പറ്റില്ല. മോഹന്‍ ലാല്‍ കേണല്‍ വേഷത്തിലാണ്‌ ഗോള്‍ഡിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. സിനിമയില്‍ പത്ത്‌ വേഷം കെട്ടിയാല്‍ കേണല്‍ പദവി കൊടുക്കുന്നത്‌ ശരിയല്ല. ഇത്‌ തിരിച്ചെടുക്കണം. ഇക്കാര്യത്തില്‍ എ. കെ ആന്റണി മുന്‍കൈ എടുക്കണം. ഖാദി പരസ്യത്തില്‍ ലാലിനെ മോഡലാക്കിയതിനെപറ്റി മന്ത്രി എളമരം കരീം പറഞ്ഞത്‌ പഴയ ഫയലില്‍ ഞാന്‍ ഒപ്പിട്ടുവെന്നാണ്‌.

 

മന്ത്രി ഒരു ദൂതനെ തന്റെയടുത്തേക്ക്‌ അയച്ചിരുന്നു. ഫയല്‍ പഴയതാണോ എന്നതല്ല പ്രശ്നം എക്സൈസ്സ്‌ മന്ത്രി ഗുരുദാസന്‍ വേണമെങ്കില്‍ അദ്ദേഹത്തിന്റെ വകുപ്പില്‍ ലാലിനെ മോഡലാക്കട്ടെ. തനിക്ക്‌ മതിഭ്രമം ആണെന്ന്‌ ആക്ഷേപിച്ച ലാലിന്‌ എതിരെ കൃഷ്ണയ്യര്‍ പറഞ്ഞത്‌ മാനിച്ച്‌ കേസ്സ്‌ കൊടുക്കുന്നില്ല. മതിഭ്രമം എന്നവാക്കിന്റെ അര്‍ത്ഥമറിയാതെയാണ്‌ ലാല്‍ പറഞ്ഞിട്ടുണ്ടാവുക.സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കുന്ന ലൊക്കേഷനില്‍ രണ്ട്‌ കസേരയാണുണ്ടാവുക. ഇതൊക്കെ അവസാനിപ്പിക്കണം. ഫാന്‍സ്‌ അസ്സോസിയേഷനല്ല. ഫെനറ്റിക്ക്‌ (തീവ്രവാദി)അസ്സോസിയേഷനാണ്‌ തന്റെകോലം കത്തിക്കാന്‍ തീപ്പെട്ടി കൊടുത്തത്‌ സൂപ്പര്‍സ്റ്റാറുകളാണ്‌. ഹോളിവുഡ്ഡില്‍ തിലകന്റെ അഭിനയത്തിന്‌ ഉടക്ക്‌ വെച്ച അമ്മ സംഘടന മാപ്പ്‌ പറയണം. അമ്മ എന്ന പേര്‌ സംഘടനക്ക്‌ യോജിച്ചതല്ല. പിശാചാണ്‌. ഇവര്‍ക്ക്‌ സ്നേഹമില്ല കെ പി എ സി ലളിതയുടെ മകളുടെ വിവാഹത്തിന്‌ 21 പവന്‍ നല്‍കി സഹായിച്ചത്‌ കമലഹാസ്സനാണ്‌. അല്ലാതെ ഇവിടുള്ള സൂപ്പറുകളല്ല. മുഖ്യമന്ത്രി വി.എസ്സിന്റേയും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയുടേയും ആത്മകഥക്ക്‌ അവതാരിക ഒരേ വര്‍ഷം എഴുതിയ യാളാണ്‌ താന്‍. അങ്ങനെയുള്ള തനിക്ക്‌ വിവരമില്ലെന്ന്‌ പറഞ്ഞ ഇന്നസെന്റ്‌ അടുക്കളഭാഷയാണ്‌ തനിക്ക്‌ എതിരെ പ്രയോഗിച്ചത്‌.

 

പരസ്പരം ചെളിവാരിയെറിയല്‍ നിര്‍ത്തിക്കൂടെ എന്നചോദ്യം അഴീക്കോടിന്‌ ഇഷ്ടപ്പെട്ടില്ല. അത്‌ പഴയ ശൈലിയാണെന്ന്‌ പറഞ്ഞ അദ്ദേഹം ചെളി പുറത്തുകൊണ്ടുവരാനാണ്‌ താന്‍ ശ്രമിക്കുന്നതെന്ന്‌ അറിയിച്ചു.സിനിമ കാണാന്‍ തിയ്യറ്ററില്‍ പോകേണ്ടതില്ല. വീട്ടില്‍ ഇരുന്നാല്‍ മതി. സൂപ്പര്‍ സ്റ്റാറുകളുടെ ചാട്ടങ്ങളൊക്കെ കാണാന്‍ അത്‌ ധാരാളം. ലാല്‍ സഹോദരന്റെ സ്വത്ത്‌ കൈവശപ്പെടുത്തി എന്ന്‌ താന്‍ ആരോപണമുന്നയിക്കുകയല്ല ചെയ്തത്‌. ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ അറിയിക്കുകയായിരുന്നു. തെറ്റാണെങ്കില്‍ മാപ്പ്‌ പറയാമെന്ന്‌ പറയുകയും ചെയ്തിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls