പ്രഖ്യാപനങ്ങള്‍ കടലാസില്‍; ഇന്ന്‌ വീണ്ടുമൊരു ബജറ്റ്‌

Imageതിരുവനന്തപുരം: മുന്‍ ബജറ്റുകളിലെ വിവിധ പ്രഖ്യാപനങ്ങള്‍ സ്വപ്നമായി അവശേഷിക്കേ, ഇന്ന്‌ വീണ്ടുമൊരു ബജറ്റ്‌ അവതരിപ്പിക്കാന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയിലെത്തും. രാവിലെ ഒമ്പതിനാണ്‌ ബജറ്റ്‌ അവതരണം.

ആസന്നമായ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട്‌ വന്‍കിട പദ്ധതികളുടെ പ്രഖ്യാപനത്തിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നതായിരിക്കും ധനമന്ത്രിയുടെ ദൗത്യം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതെയുള്ള വാഗ്ദാന ബജറ്റാകുമെന്ന്‌ ഉറപ്പ്‌. പൊതുനിക്ഷേപം, പൊതുവിതരണം, സാമൂഹ്യസുരക്ഷ, ഊര്‍ജ ഉല്‍പ്പാദനം എന്നിവക്ക്‌ ഊന്നല്‍ നല്‍കിയാകും ഇത്തവണത്തെ ബജേറ്റ്ന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ നേരത്തേ സൂചന നല്‍കിയിരുന്നു. ഊര്‍ജ ഉല്‍പ്പാദനവും പാരമ്പര്യേതര ഊര്‍ജ സ്രോതസുകളില്‍ ഊന്നിക്കൊണ്ടുള്ള 'ഗ്രീന്‍ ബജറ്റ്‌' എന്നാണ്‌ ഐസക്കിന്റെ വിലയിരുത്തല്‍.കൊച്ചിമുതല്‍ കോയമ്പത്തൂര്‍ വരെ നീളുന്ന 220 കോടിയുടെ വ്യവസായ ഇടനാഴി, കണ്ണൂര്‍ വിമാനത്താവളത്തിന്റെയും വിഴിഞ്ഞം തുറമുഖത്തിന്റെയും നിര്‍മാണം, സപ്ലൈകോയുടെ പുതിയ 200 വില്‍പ്പന ശാലകള്‍, കെ.എസ്‌.ആര്‍.ടി.സിയുടെ 1000 ബസുകള്‍, ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്കു പദ്ധതി, സമഗ്ര നെല്ല്‌ സംരക്ഷണ ഇന്‍ഷ്വറന്‍സ്‌ പദ്ധതി, പഴ വര്‍ഗങ്ങള്‍, ഔഷധ സസ്യങ്ങള്‍, കോഴി വളര്‍ത്തല്‍ എന്നിവക്കു 100 അക്ഷയ ഗ്രാമങ്ങള്‍, ഹൈടെക്‌ കന്നു കാലി ഫാം തുടങ്ങി നിരവധി പദ്ധതികള്‍ക്കായി ഇത്തവണ കേരളം കാതോര്‍ക്കുന്നുണ്ട്‌.


വിലക്കയറ്റം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മമായ നടപടികള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്‌. എന്നാല്‍ ഇതു സാധ്യമാക്കാന്‍ ഫണ്ട്‌ നീക്കി വെക്കുമോ എന്ന കാര്യം ആശങ്കയോടെയാണ്‌ വീക്ഷിക്കപ്പെടുന്നത്‌. ഇക്കുറിയും 'വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സാമ്പത്തിക ശാസ്ത്ര'വും 'തകഴിയുടെ കയറും' പോലെ മറ്റൊരു ഉപമയിലൂടെ മാസ്മരികത സൃഷ്ടിക്കാനാകും ധനമന്ത്രി ശ്രമിക്കുക.അത്ഭുതങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുമെങ്കിലും ഈ വര്‍ഷവും തോമസ്‌ ഐസക്കില്‍ നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ വിരളമല്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌, സംവരണം നികത്താന്‍ ഉന്നതാധികാര സമിതി, മലബാറിലെ വിദ്യാഭ്യാസ പ്രശനങ്ങള്‍, അറബി സര്‍വകലാശാല, വഖഫ്‌ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ പാലോളി കമ്മറ്റി ശുപാര്‍ശ, കാര്‍ഷിക-വ്യാവസായിക മേഖല, ഗതാഗതം, ആരോഗ്യ- സാമൂഹ്യക്ഷേമ മേഖലകള്‍ മുതലായവക്ക്‌ പ്രായോഗിക പദ്ധതികള്‍ ഉണ്ടാകുമോയെന്ന്‌ ഏവരും ഉറ്റുനോക്കുന്നുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls