| ഉത്തര്‍ പ്രദേശില്‍ ക്ഷേത്രവളപ്പിലെ തിരക്കില്‍ 65 പേര്‍ കൊല്ലപ്പെട്ടു |
|
അറുപത്തിയഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും മരണ സംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്നും അഡിഷണല്‍ ഡി ജി പി ബ്രിജ്ജ് ലാല്‍ അറിയിച്ചു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നു. സ്വാമി കൃപാലുജി മഹാരാജയുടെ പത്നിയുടെ ശ്രാദ്ധത്തോടനുബന്ദിച്ച് നടന്ന അന്നദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ചടങ്ങിനിടെ ക്ഷേത്രത്തിന്റെ പ്രധാന കവാടം തകര്‍ന്നുവീണാണ് അപകടമുണ്ടായത്. തകര്‍ന്നുവീണവയ്ക്കടിയില്‍ നിവരവധി പേര്‍ കുടുങ്ങിപ്പോയി. അപകടത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞതുമൂലമുണ്ടായ തിക്കും തിരക്കും മറ്റ് നിരവധി പേരുടെ മരണത്തിനിടയാക്കിയെന്നും പോലിസ് വ്യക്തമാി. ഇവിടെ നടന്ന വസ്ത്രദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ഏറെയും. 26 സ്ത്രീകളുടെയും 37 കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രധാന ചടങ്ങുകളോടനുബന്ദിച്ച് ദുരന്തങ്ങളുണ്ടാകുന്നത് വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2008-ല്‍ മുന്നൂറിലതികം തീര്‍ത്ഥാടകരാണ് ഹിമാചല്‍ പ്രദേശിലെയും ജോധ്പൂരിലെയും ക്ഷേത്ര അപകടങ്ങളില്‍ കൊല്ലപ്പെട്ടത്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്ഷേത്രവളപ്പിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 65 പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഡ് ജില്ലയിലെ കുണ്ഡ പട്ടണത്തിനടുത്തുള്ള രാം ജാനകി ക്ഷേത്രത്തില്‍ ഇന്നലെയാണ് അപകടമുണ്ടായത്. 
-°C 