പ്രധാന തീവ്രവാദികളെ ഒഴിവാക്കി പാക്ക്‌ സര്‍ക്കാരിന്റെ തീവ്രവാദികളുടെ ലിസ്റ്റ്‌

Imageഇസ്ലാമാബാദ്‌: പ്രമുഖ തീവ്രവാദി നേതാക്കളെയെല്ലാം ഒഴിവാക്കി പാക്കിസ്ഥാന്‍ തീവ്രവാദികളുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. മുംബൈ ഭീകരാക്രമണക്കേസില്‍ ആരോപണവിധേയായ ജമാ അത്ത്‌ ഉദുവ നേതാവ്‌ ഹാഫിസ്‌ സയിദ്‌,

ജെയ്ഷെ മുഹമ്മദ്‌ നേതാവ്‌ മൗലാന മസൂദ്‌ അസര്‍ എന്നിവരെ ഒഴിവാക്കിയാണ്‌ പട്ടിക തയ്യാറാക്കിയിട്ടുള്ളത്‌. മുംബൈ ഭീകരാക്രമണം ഉള്‍പെടെ ലോകത്തെ പല ഭീകരാക്രമണസംഭവങ്ങളും ഗൂഢാലോചന നടത്തിയതായി ആരോപണമുള്ള തെഹ്‌രിക്‌ ഇതാലിബാന്‍ അടക്കമുള്ള സംഘടനകളിലെ പ്രമുഖര്‍ ആരും തന്നെ പാക്ക്‌ സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ തീവ്രവാദികളല്ല. പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യാ പോലീസ്‌ വിഭാഗങ്ങളുടെ സഹായത്തോടെ പാക്ക്‌ ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റീവ്‌ ഏജന്‍സിയാണ്‌ റെഡ്‌ ബുക്ക്‌ എന്ന പേരില്‍ 119 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls