പാക്കിസ്ഥാനില്‍ രണ്ടിടങ്ങളിലായി 37 ഭീകരര്‍ കൊല്ലപ്പെട്ടു

Imageപെഷവാര്‍: പാക്കിസ്ഥാനില്‍ രണ്ടിടങ്ങളിലായി 37 താലിബാനുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. പാക്ക്‌-അഫ്ഗാന്‍ അഥിര്‍ത്തിയായ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ പാക്‌ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതു പേരും വ്യോമാക്രമണത്തില്‍ ഏഴുപേരുമാണ്‌ കൊല്ലപ്പെട്ടത്‌.

പുലര്‍ച്ചെ ഗോത്രപ്രദേശമായ ചമര്‍ഖണ്ഡില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ചെക്പോസ്റ്റ്‌ ആക്രമിക്കാനുള്ള ശ്രമത്തിനിടെ ഒരു സൈനികന്‍ കൊല്ലപ്പെടുകയും നാല്‌ സൈനികര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ്‌ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടത്‌. ഒറക്സായ ജില്ലയിലെ ഒരു ഒളിത്താവളത്തിനുനേരെ പാക്‌ വ്യോമസേനയുടെ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ്‌ ഏഴ്‌ താലിബാനുകാര്‍ കൊല്ലപ്പെട്ടത്‌. ഒറക്സായിയിലെ ദാബോരി മലമ്പ്രദേശത്തായിരുന്നു വ്യോമാക്രമണം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls