|
ബേനസീര്‍ ഭൂട്ടോ വധം; അന്വേഷണം പാക്ക് സൈനീകരിലേയ്ക്ക് |
|
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് യു.എന്‍ അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.
നാല് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് സംഭവവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഭൂട്ടോ കൊല്ലപ്പെട്ടതിന് ശേഷം ഇവരെ കാണാതായിരിക്കുകയാണ്. ഇതാദ്യമായാണ് ഭൂട്ടോ വധക്കേസില്‍ സൈനിക ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നത്. 2007 ഡിസംബറില്‍ ഒരു തിരഞ്ഞെടുപ്പു റാലിക്കിടെ റാവല്‍പിണ്ടിയില്‍ വച്ചാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്. പാക്കിസ്ഥാന്‍ പ്രസിഡന്റും ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ് അലി സര്‍ദാരിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യുഎന്‍ സംഘം അന്വേഷണം ഏറ്റെടുത്തത്. |