|
ഡാവിഞ്ചി കോഡിനെ പിന്തള്ളി ഹാരി പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്ത് |
|
ലണ്ടന്‍: അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ഉതകുന്ന പുസ്തകത്തിനായി നടത്തിയ സര്‍വ്വേയില്‍ പ്രശസ്ത ത്രില്ലര്‍ പുസ്തകം ഡാവിഞ്ചി കോഡിനെ പിന്തള്ളി ഹാരി പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്തെത്തി. ബ്രിട്ടനിലാണ് ഏറെ വ്യത്യസ്ഥമായ സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ചില്‍ ഒരാള്‍ വീതം വരാനിരിക്കുന്ന തങ്ങളുടെ തലമുറകള്‍ക്ക് കൈമാറാന്‍ ജെ കെ ഋളിങ്ങിന്‍റെ ഹാരി പോട്ടര്‍ സീരീസ് തിരഞ്ഞെടുത്തപ്പോള്‍ ഡാന്‍ ബ്ര്ണിന്‍റെ ഡാവിഞ്ചി കോഡിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ മുതിര്‍ന്ന ആളുകളില്‍ നാലില്‍ മൂന്നു പേരും സമ്മാനമായി നല്‍കാന്‍ തെരഞ്ഞെടുത്ത പുസ്തകം ഹാരി പോട്ടറായിരുന്നുവെന്നും സര്‍വെയില്‍ കണ്ടെത്തി. 16 വയസ്സിനും 64 വയസ്സിനും ഇടയില്‍ പ്രായമുള്ള ആയിരത്തിലധികം പേരെയാണ് സര്‍വ്വേയില്‍ പങ്കെടുപ്പിച്ചത്. |