|
നടപ്പുവര്‍ഷത്തില്‍ വനിതാ ബില്ലിനായിരിയ്ക്കും പ്രാധാന്യമെന്ന് സോണിയ ഗാന്ധി |
|
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് വനിതാ സംവരണ ബില്‍ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നടപ്പു സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിനായിരിക്കും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും
സോണിയ വ്യക്തമാക്കി. ലോക്സഭയില്‍ അവതരിപ്പിക്കുന്ന വനിതാസംവരണബില്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് യു. പി. എ. അധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് എം പിമാരോട് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാബില്ലും ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. |