|
സച്ചിന് ഭാരത രത്ന നല്‍കണമെന്ന് ഗാംഗുലി |
|
കോല്‍ക്കത്ത: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കി ആദരിയ്ക്കണമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ സൗരവ് ഗാംഗുലി.
സച്ചിന്‍ ഭാരതത്തിന്റെ അഭിമാനം തന്നെയാണ് അതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഭാരത രത്ന അദ്ദേഹം അര്‍ഹിയ്ക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കൂടുതല്‍ സെഞ്ചുറികളും സച്ചിന്‍റെ പേരിലാണ്. കൂടാതെ ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ചുറിയും സച്ചിന്‍ സ്വന്തമാക്കി. സച്ചിന്‍ ഒരു പ്രതിഭാസമാണെന്നും സച്ചിനെപ്പോലൊരു താരത്തെ കണ്ടിട്ടില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഈഡന്‍ ഗാര്‍ഡണില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി. നേരത്തെ ഈ ആവശ്യവുമായി ഇന്ത്യന്‍ നായകന്മാര്‍ കപില്‍ ദേവും അജിത് വഡേക്കറും മുന്നോട്ടുവന്നിരുന്നു. |