കരസേനയില്‍ നിന്ന്‌ ആദ്യമായി ഒരു വനിത കോര്‍ട്ട്‌ മാര്‍ഷലിന്‌ വിധേയയായി

Imageചണ്ഡീഗഡ്‌: ഇന്ത്യന്‍ കരസേനയില്‍ നിന്ന്‌ ആദ്യമായി ഒരു വനിതാ ഓഫീസറെ കോര്‍ട്ട്‌ മാര്‍ഷലിന്‌ വിധേയയാക്കി. കൈക്കൂലി കേസുമായി ബന്ധപ്പെട്ട്‌ മേജര്‍ ഡിംബിളിനെയാണ്‌ സര്‍വീസില്‍ നിന്ന്‌ പുറത്താക്കിയത്‌.

ബുധനാഴ്ച നടന്ന ജനറല്‍ കോര്‍ട്ട്‌ മാര്‍ഷലാണ്‌ ഡിംപിളിനെതിരെ ആരോപിക്കപ്പെട്ട മൂന്നു കുറ്റങ്ങള്‍ ശരിയെന്ന്‌ കണ്ടെത്തിയത്‌. ഇവര്‍ക്ക്‌ ഒരു വര്‍ഷത്തെ കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്‌. 2004 നവംബറില്‍ മേജര്‍ ഡിംപിള്‍ ജഡ്ജ്‌ അഡ്വക്കേറ്റ്‌ ജനറല്‍(ജെ.എ.ജി) ആയിരിക്കവേ പ്രതിഭാഗം വക്കീലില്‍നിന്നും 10,000 രൂപ കൈക്കൂലി വാങ്ങി പദവി ദുരുപയോഗം ചെയ്തുവെന്നാണ്‌ പ്രധാന ആരോപണം. പരാതി തെളിയിക്കപ്പെട്ടതിനാല്‍, സൈനിക നിയമത്തിലെ 69, 63 വകുപ്പുകള്‍ അനുസരിച്ചാണ്‌ ശിക്ഷ വിധിച്ചത്‌. കേണല്‍ സഞ്ജീവ്‌ ജോസിന്റെ അദ്ധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചയ്ക്ക്‌ തുടങ്ങിയ കോര്‍ട്ട്‌ മാര്‍ഷല്‍ നടപടികള്‍ രാത്രിവരെ നീണ്ടു. 2007 ല്‍ തുടങ്ങിയ വിചാരണ പലകാരണങ്ങളാല്‍ ദീര്‍ഘകാലം നീട്ടിവച്ചിരുന്നു. വിചാരണയ്ക്ക്‌ ഹാജരാവാത്തതിനെ തുടര്‍ന്ന്‌ ഡിമ്പിളിനെ ഫെബ്രുവരി ഒന്നിന്‌ അറസ്റ്റ്‌ ചെയ്തിരുന്നു എങ്കിലും സായുധസേന ട്രിബ്യൂണലിന്റെ ഉത്തരവ്‌ പ്രകാരം വിട്ടയച്ചിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls