ഇന്ത്യയില്‍ നിക്ഷേപം വിപുലീകരിക്കുന്നതിന്‌ പദ്ധതി: തയ്‌വാന്‍ അംബാസഡര്‍

Imageകൊച്ചി: ചൈന, ഇതര ആസിയന്‍ രാജ്യങ്ങള്‍ എന്നിവയോടുള്ള ബന്ധങ്ങള്‍ ഉൌ‍ഷ്മളമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യയിലേക്ക്‌ വ്യാപാര, നിക്ഷേപപദ്ധതികള്‍ വിപുലീകരിക്കുന്നതിന്‌ തയ്‌വാന്‌ പദ്ധതിയുണ്ടെന്ന്‌ ഇന്ത്യയിലെ തയ്‌വാന്‍ അംബാസഡര്‍ ശ്രീ. ഫിലിപ്‌ വെന്‍ - ചീ ഓങ്ങ്‌ പ്രസ്താവിച്ചു.

ഇന്ത്യയിലേക്ക്‌ കൂടുതല്‍ വ്യാപാര, വിദേശ നിക്ഷേപ സഹകരണ കരാറുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ തയ്‌വാന്‍ ലക്ഷ്യമിടുന്നുവെന്നും കൊച്ചി സന്ദര്‍ശിക്കുന്ന തയ്‌വാന്‍ അംബാസഡര്‍ പറഞ്ഞു.വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന്റേയും രാജ്യത്തെ വിദേശ നിക്ഷേപ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റേയും ഭാഗമായി തയ്‌വാന്റെ വിസാ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.ഇതിനുസൃതമായി 2009 മാര്‍ച്ച്‌ 1 മുതല്‍ പ്രാബല്യത്തിലുള്ള ഇളവുകള്‍ പ്രകാരം ആറ്‌ മാസ കാലാവധിയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ ഉള്ളവര്‍ക്കും അമേരിക്ക, കാനഡ, യൂ.കെ, ജപ്പാന്‍, ആസ്ട്രേലിയ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങളുടെ നിയമാനുസൃത വിസകള്‍, പി ആര്‍ സ്റ്റാറ്റസ്‌ എന്നിവയുള്ളവര്‍ക്കും തായ്‌വാന്‍ ഇമിഗ്രേഷന്‍ ഏജന്‍സിയില്‍ നിന്നും ഓണ്‍ലൈന്‍ എന്‍ട്രി പെര്‍മിറ്റ്‌ അടക്കമുള്ള നിരവധി സൗകര്യങ്ങള്‍ ലഭിക്കും. മടക്കയാത്രക്കുളള കണ്‍ഫേംഡ്‌ എയര്‍ടിക്കറ്റ്്‌ അല്ലെങ്കില്‍ അടുത്ത സ്ഥലത്തേക്കുളള വിസയുള്ളവര്‍ക്കും തയ്‌വാന്‍ സ്വാഗതമരുളുന്നു.

 

1949-1995 കാലയളവില്‍ പരിമിതമായ നയതന്ത്രബന്ധങ്ങള്‍ മാത്രം നിലനിന്നിരുന്ന തയ്‌വാന്റെ പ്രതിനിധി ഓഫീസ്‌ ഡല്‍ഹിയിലും തായ്പ്പേയിലും 1995 ല്‍ ആരംഭിച്ചു. 2001 മുതലാണ്‌ രാജ്യത്തെ വ്യാപാര നിക്ഷേപത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി തുടങ്ങിയത്‌. 2002 മുതല്‍ ചൈന എയര്‍ലൈന്‍സിന്റേയും ഇവ എയറിന്റേയും നേരിട്ടുളള ഫ്ലൈറ്റ്‌ സര്‍വ്വീസുകളും വിവിധ രാജ്യങ്ങളിലേക്ക്‌ തുടങ്ങി. സെല്ലുലാര്‍ ഫോണ്‍, നോട്ട്ബുക്ക്‌ കമ്പ്യൂട്ടറുകള്‍, ഐസി ടെസ്റ്റിംഗ,്‌ ഡി വി ഡി ഡിസ്ക്ക്‌, മൊബെയില്‍ ഉല്‍പ്പന്നങ്ങള്‍, എല്‍ ഇ ഡി തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ പ്രമുഖ സ്ഥാനമുള്ള തയ്‌വാന്റെ മൊം വിദേശവ്യാപാരത്തിന്റെ ഒരുശതമാനം (5.3 ബില്യണ്‍) ഇന്ത്യയുമായിട്ടാ ണെന്നതു പ്രത്യേകം സ്മരണന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു.
തായ്‌ലന്റ്‌, മലേഷ്യ, ഫിലിപ്പൈന്‍സ്‌, ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍, വിയറ്റ്നാം, കമ്പോഡിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന്‌ മൊത്തം 63,917 ദശലക്ഷം അമേരിക്കന്‍ ഡോളറിനു തുല്യമായ വിദേശ നിക്ഷേപം രാജ്യത്ത്‌ നടത്തിയിട്ടുണ്ട്‌.

 

ഇന്ത്യയിലേക്ക്‌ ഡീസല്‍, ഇലക്ട്രോണിക്‌ ഭാഗങ്ങള്‍, യന്ത്രങ്ങളും യന്ത്രഭാഗങ്ങളും, പ്ലാസ്റ്റിക്‌, രാസവസ്തുക്കള്‍, ഇരുമ്പ്‌, ഉരുക്ക്‌ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്ന തയ്‌വാന്‍ ഇന്ത്യയില്‍ നിന്നും നാഫ്താ ഇന്ധനം, ധാന്യങ്ങളും പരിപ്പുകളും, രാസവസ്തുക്കള്‍, പരുത്തി, ഇരുമ്പ്‌, ഉരുക്ക്‌, ചെമ്പ്‌, അലുമിനിയം തുടങ്ങിയവ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നു.ഇന്ത്യയെ അപേക്ഷിച്ച്‌ കേവലം രണ്ട്‌ ശതമാനം ജനസംഖ്യയുള്ള ജനാധിപത്യ രാഷ്ട്രമായ തയ്‌വാന്‍ ജനതക്ക്‌ 97.3 ശതമാനം സാക്ഷരതയുണ്ട്‌.അംബാസിഡര്‍ക്കു പുറമേ തായ്പേ സാമ്പത്തിക സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ശ്രീ ഡേവിഡ്‌ സൂയുചോയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls