കാബൂള്‍ സ്ഫോടനത്തിന്‌ പിന്നില്‍ ലഷ്കര്‍ ഇ-ത്വയ്ബയാണെന്ന്‌ അഫ്ഗാനിസ്ഥാന്‍

Imageകാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ കഴിഞ്ഞയാഴ്ച്ചയുണ്ടായ ചാവേര്‍ ആക്രമണത്തിന്‌ പിന്നില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ-തൊയ്ബയാണെന്ന്‌ അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പാക്കിസ്ഥാന്‍ സൈന്യത്തെ ആശ്രയിച്ചുകഴിയുന്ന ലഷ്കറാണ്‌ ആക്രമണം നടത്തിയതെന്നതിന്‌ തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന്‌ അഫ്ഗാന്‍ ഇന്റലിജന്‍സ്‌ സര്‍വീസ്‌ വക്താവ്‌ സയിദ്‌ അന്‍സാരി മാധ്യമങ്ങളോട്‌ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ എംബസിക്ക്‌ നേരെയുണ്ടായ ആക്രമണങ്ങളുമായി ഇതിന്‌ സമാനതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം തുടങ്ങി ആദ്യ അഞ്ചുമണിക്കൂര്‍ നേരത്തേയ്ക്ക്‌ താലിബാന്‌ ഇതിനെക്കുറിച്ച്‌ വിവരമില്ലായിരുന്നുവെന്നും അന്‍സാരി പറഞ്ഞു. ആക്രമണം നടത്താനുള്ള സഹായങ്ങള്‍ താലിബാന്‌ ലഭിയ്ക്കാന്‍ സാധ്യതയില്ല. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യാക്കാര്‍ അടക്കമുള്ളവരുടെ വ്യക്തമായ വിവരം തോക്കുധാരികള്‍ക്കുണ്ടായിരുന്നതായും അന്‍സാരി കൂട്ടിച്ചേര്‍ത്തു.


കലാഷ്ണിക്കോവ്‌ തോക്കുകളും ശരീരത്തില്‍ഘടിപ്പിച്ച സ്ഫോടക വസ്തുക്കളുമായി നാലു തീവ്രവാദികളാണ്‌ ആക്രമണം നടത്തിയത്‌. തിരിച്ചറിയാതിരിക്കാന്‍ സ്ത്രീകളുടെ ബുര്‍ഖയാണ്‌ ഇവര്‍ ധരിച്ചിരുന്നത്‌. സ്ഫോടനത്തില്‍ ആറ്‌ ഇന്ത്യക്കാരടക്കം 16 പേരാണ്‌ കൊല്ലപ്പെട്ടത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്‌. കാര്‍ ബോംബ്‌ സ്്ഫോടനത്തില്‍ വിദേശികളടക്കം 60 ഓളം പേര്‍ക്കാണ്‌ പരിക്കേറ്റത്‌. നിരവധി ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തകരുകയും ചെയ്തിരുന്നു

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls