|
മാവോയിസ്റ്റ് നേതാവ് ബംഗാളില്‍ പിടിയില്‍ |
|
കോല്‍ക്കത്ത: മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ വലംകൈയ്യും സ്ഫോടക വസ്തു വിദഗ്ദനുമായ വെങ്കിടേശ്വര്‍ റെഡ്ഡിയെ(45) പശ്ചിമബംഗാള്‍ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ തെലുഗു ദീപക് എന്നാണ് അറിയപ്പെടുന്നത്.
തെക്ക്പടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ ബഹാലയിലെ സര്‍സുനായില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയെ പ്രധാന നേട്ടങ്ങളിലൊന്നായാണ് റെഡ്ഡിയുടെ അറസ്റ്റിന്‍ വിലയിരുത്തുന്നത്. ഇയാള്‍ സിപിഐ(മാവോയിസ്റ്റ്)യുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ അംഗമാണ്. കിഷന്‍ജിയുടെ ശബ്ദം അനുകരിച്ചും മറ്റും ഇയാള്‍ പൊലീസിനെ പലപ്പോഴായി കബളിപ്പിച്ചിരുന്നു. ബംഗാളിനു പുറമെ ഒറീസ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെയും വിവിധ കേസുകളില്‍ പൊലീസ് തിരയുന്ന ആളാണ് ഇയാള്‍. ഗുണ്ടൂര്‍ ടെക്നിക്കല്‍ കോളജില്‍നിന്ന് എന്‍ജിനീയറിങ് ബിദുരം നേടിയിട്ടുള്ള സ്ഫോടക വസ്തു വിദഗ്ദനാറെഡ്ഡിയെ പിടികൂടുന്നവര്‍ക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റുകളുടെ സൈനിക നേതാക്കളില്‍ ഒരാള്‍ പിടിയിലാകുന്നത് ഇതാദ്യമാണ്. |