സൂപ്പര്‍ സിനിമ

Imageചെമ്മനം ചാക്കോ

മലയാള സിനിമയിലെ മെഗാ സ്റ്റാര്‍ തിലകന്‍ ചേട്ടന്‌ സ്തുതിയായിരിക്കട്ടെ എന്ന്‌ ചെമ്മനം ചേട്ടന്‍. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതും അത്യധികം രസകരവും ചിന്തോദ്ദീപകവും 'മതിഭ്രമം' എന്നു പേരിടേണ്ടതുമായ ഒരു ഇംപ്രൊവൈസ്ഡ്‌ സിനിമ മലയാളം ടെലിവിഷന്‍ ചാനലുകളിലൂടെ പ്രേക്ഷകര്‍ക്കു കാണാന്‍ തരപ്പെടുത്തിയതിനാണ്‌ എന്റെ സ്തുതിവചനം.

'അമ്മ'യ്ക്കു ഭ്രാന്തുപിടിച്ചാലും കണ്ടുനില്‍ക്കാന്‍ നല്ല രസമാണെന്നു മാളോര്‍ക്കു മനസ്സിലായിരിക്കുന്നു! മധുരപ്പതിനേഴുകാരികളുമൊത്തു മരംചുറ്റിയോടുന്നതിന്‌ കോടികള്‍ക്കു കൈനീട്ടുന്ന തൈക്കിളവന്മാരായ സൂപ്പര്‍സ്റ്റാറുകള്‍ക്ക്‌ ഒരു നയാപൈസപോലും കൊടുക്കാതെ 'മതിഭ്രമ'ത്തില്‍ അഭിനയിപ്പിക്കാന്‍ കഴിഞ്ഞൂ എന്നതിലാണ്‌ തിലകന്റെ മിടുക്ക്‌. ശതാഭിഷിക്തനായ ഒരു യുവനടന്‍ ഇടയ്ക്കെത്തി 'വാക്കിന്റെ വാള്‍പ്പയറ്റ്‌' കൊണ്ട്‌ സൂപ്പര്‍താരങ്ങളെയും, മണ്ടശ്ശിരോമണികളെയും ഒപ്പം വിഭ്രമിപ്പിക്കുന്നത്‌ ഈ സിനിമയുടെ അപൂര്‍വ്വതയാകുന്നു. ഇക്കൊല്ലത്തെ ഭരത്‌ അവാര്‍ഡ്‌ ഈ നടന്റെ അഭിനയത്തിലെ ധര്‍മ്മരോഷത്തിനും ആവിഷ്ക്കാരധൈര്യത്തിനും നല്‍കേണ്ടതാണ്‌.
അമ്മയ്ക്ക്‌ 'ക്രിസ്ത്യന്‍ ബ്രദേഴ്സു'മായി അടുപ്പമുണ്ടാകുന്നതിനു മുന്നം, വിനയപൂര്‍വ്വം നടന്ന പ്രേമശൈഥില്യമാണ്‌ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന്‌ മക്കള്‍ പറയാന്‍ മടിക്കുന്നു.

 

ശാപം കിട്ടിയ ഈ 'ഇരുട്ടുകൊട്ടാര'ത്തിന്റെ കോലംകത്തിക്കാന്‍ ചെമ്മനം ഫാന്‍സ്‌ വന്നാല്‍ 'ഒരിക്കലും അരുതേ!' എന്നുപറഞ്ഞു ഞാന്‍ വിലക്കിക്കൊള്ളാം. സ്ത്രീകഥാപാത്രങ്ങളില്ലാതിരുന്നിട്ടും അതിരസകരമായ ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍, അഭിനയകലയും അക്ഷരകലയും തമ്മിലുള്ള പോരാട്ടത്തില്‍ ആത്യന്തികമായി ആരു ജയിക്കും എന്നു ഞാന്‍ ചിന്തിച്ചു പോവുകയാണ്‌.
സത്യനും പ്രേംനസീറും കൊട്ടാരക്കരയുമെല്ലാം എന്റെ മനസ്സിലേക്കു വരുന്നു; ഒപ്പം വള്ളത്തോളും മുണ്ടശ്ശേരിയും ചങ്ങമ്പുഴയും. തിലകന്‍ ചേട്ടാ, ഞാന്‍ നിറുത്തുന്നു:-"കലണ്ടര്‍ മനോരമ തന്നെ!"

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls