| ഭൂമാഫിയയുടെ തോഴന്മാര് |
|
ഇടുക്കി ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിംഗ് ജില്ലയിലെ റവന്യൂ ഭൂമി വിവിധ വ്യക്തികള്‍ കയ്യേറിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനും പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും മുഖ്യമന്ത്രി സന്നദ്ധനായില്ല. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റപ്രശ്നം അതീവ ഗുരുതരമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒത്താശയോടെ ഭൂമാഫിയ അവിടെ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകള്‍ക്കെല്ലാം ടൂറിസത്തിന്റെ പുതപ്പ് അണിയിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചുവന്നത്. എന്നാല്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അവ്യക്തതയുടെ ആ മൂടല്‍മഞ്ഞ് അപ്പാടെ നീക്കിയിരിക്കുകയാണ്. മൂന്നാറിലും ചിന്നക്കനാലിലും സൂര്യനെല്ലിയിലും മറ്റും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍കിട കയ്യേറ്റങ്ങളാണ് നടന്നുവരുന്നത്. സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തി മറിച്ചുവിറ്റും റിസോര്‍ട്ടുകള്‍ സ്ഥാപിച്ചും കോടികള്‍ സമ്പാദിച്ചവര്‍ നിരവധിയാണ്.
സി.പി.എം നേതൃത്വം ഈ തട്ടിപ്പിന് ഭരണപരമായ പിന്‍ബലം നല്‍കിക്കൊണ്ടിരിക്കുന്നതിന് വ്യക്തമായ തെളിവുണ്ട്. അത് പുറത്താകുന്നത് കണ്ടപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ഇടുക്കിയില്‍ ഏക്കറുകണക്കിന് ഭൂമിയുണ്ടെന്ന് സി.പി.എമ്മുകാര്‍ നിയമസഭയിലും പുറത്തും കള്ളപ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിംഗ് വ്യാജപട്ടയം ഉപയോഗിച്ച് ഭൂമി കയ്യേറിയതിനെപ്പറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ സന്ദര്‍ഭത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ഭരണകക്ഷിക്കാരെ വെല്ലുവിളിക്കുന്നു. യു.ഡി.എഫ് ഭരണകാലത്താണ് മൂന്നാറില്‍ കയ്യേറ്റങ്ങള്‍ നടന്നതെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിലെ രേഖകളും വസ്തുതകളും പുറത്തുവരുമ്പോഴറിയാം ആരുടെകാലത്ത് ആരൊക്കെയാണ് യഥാര്‍ത്ഥത്തില്‍ വ്യാജരേഖയുണ്ടാക്കി റവന്യൂ ഭൂമി തട്ടിയെടുത്തതെന്ന്. വസ്തുതാ റിപ്പോര്‍ട്ട് രഹസ്യമാക്കിവെച്ചുകൊണ്ട് ഇല്ലാക്കഥകള്‍ വിളമ്പുന്നതെന്തിന്? ഇടുക്കി കളക്ടറുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ് ജനാധിപത്യ മര്യാദ.
പട്ടയം തയ്യാറാക്കിയതും ഒപ്പിട്ടതും 1977 നവംബര്‍ 22നാണ്. ആ ദിവസം തഹസീല്‍ദാറായി ഇരുന്ന മാത്യു സക്കറിയയുടെ ഒപ്പിനുപകരം അതിന് മുമ്പ് അവിടെനിന്നും മാറിപ്പോയ ടി.എന്‍ നാരായണപ്പണിക്കര്‍ എന്ന സ്പെഷ്യല്‍ തഹസീല്‍ദാറുടെ ഒപ്പിനോട് സാദൃശ്യമുള്ള കള്ളയൊപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. ഇതിനെക്കാളൊക്കെ വിചിത്രം, പട്ടയത്തിനുള്ള അപേക്ഷാഫോറം അച്ചടിച്ചത് 1976ലാണെന്ന് അതില്‍തന്നെ രേഖപ്പെടുത്തിയിരിക്കെ 72ലെ തീയതിവെച്ചാണ് അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ തന്നെ സി.പി.എം നേതാവ് ആല്‍ബിയുടെ കൈവശമിരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന വസ്തുതയാണ് ഇത്. എന്നിട്ടും ഈ പ്രാദേശിക നേതാവിനെ വെള്ളപൂശിക്കൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി ഒരു സങ്കോചവുമില്ലാതെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ന്യായവാദങ്ങള്‍ നിരത്തുന്നത് കേരളം കണ്ടു. ആല്‍ബിയുടെ കയ്യേറ്റഭൂമി തിരിച്ചെടുക്കാനോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കാനോ ഇടതുസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

മൂന്നാറിലെയും ഇടുക്കി ജില്ലയിലെ മറ്റുപ്രദേശങ്ങളിലെയും ഭൂമി കയ്യേറ്റപ്രശ്നം നിയമസഭയില്‍ ഇന്നലെ ഒച്ചപ്പാടുയര്‍ത്തി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാനോ സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കാനോ ഇടതുഗവണ്‍മെന്റിന് യാതൊരു ഉദ്ദേശവുമില്ലെന്ന് വ്യക്തമായി. 
-°C 