കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ 'കളി'കാണുകയാണ്‌

സിനിമയില്‍ താനനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനമടക്കമുള്ള പ്രശ്നങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇടപെടണമെന്ന്‌ നടന്‍ തിലകന്‍ ആവശ്യമുയര്‍ത്തിയിരിക്കയാണല്ലോ.

ഈ പ്രശ്നത്തില്‍ ഗ്യാലറിയിലിരുന്ന്‌ കളി കണ്ടുകൊണ്ടിരിക്കുന്ന സമീപനമാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി സ്വീകരിച്ചുവരുന്നത്‌.പ്രേക്ഷകരുടെയും കലാസ്വാദകരുടെയും ജനങ്ങളുടെയും പിന്‍തുണയോടെ പ്രശ്നങ്ങളെ നേരിടും എന്നാണ്‌ വിവാദാരംഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നത്‌. ഒരുപക്ഷേ ഈ യുദ്ധത്തില്‍ - താന്‍ മലയാള സിനിമയ്ക്ക്‌ സംഭാവനചെയ്ത ഒരു ലോഹിതദാസ്‌ സിനിമയിലെ നായകനെപ്പോലെ - പരാജയപ്പെടേണ്ടിവരും എന്നുകരുതിയാകാം പാര്‍ട്ടിയെ ഈ വിഷയത്തില്‍ ഇടപെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്‌.എന്നാല്‍ സമൂഹത്തിന്റെ പൊതുസ്വത്തായ കലാകാരന്‍ ജാതി-മത-കക്ഷിരാഷ്ട്രീയ കള്ളികളിലേയ്ക്ക്‌ സ്വയം ചുരുങ്ങേണ്ടവരല്ല. മലയാള സിനിയില്‍ തിലകന്‌ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളോട്‌ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ ബഹുജനങ്ങളില്‍നിന്നും അദ്ദേഹത്തിന്‌ കിട്ടിക്കൊണ്ടിരിക്കുന്ന വന്‍ പിന്‍തുണ തിലകന്‍ ഒരുകമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടല്ല; മറിച്ച്‌ നല്ലൊരു കലാകാരനായതുകൊണ്ടാണ്‌. രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചതും അദ്ദേഹത്തിലെ നടനെയാണ്‌; കമ്മ്യൂണിസ്റ്റുകാരനെയല്ല. പക വീട്ടാനുള്ളതാണെങ്കില്‍ ധര്‍മ്മയുദ്ധം ജയിക്കാനുള്ളതാണ്‌.
- ബുധനൂര്‍ ജയനാരായണന്‍
തിരുവനന്തപുരം

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls