വരവായ്‌, കൂട്ടവിരമിക്കല്‍ ദിനം

ഈ വരുന്ന മാര്‍ച്ച്‌ 31 ന്‌ നൂറുകണക്കിന്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണല്ലോ. ഇപ്പോള്‍ത്തന്നെ പലരും റിട്ടയര്‍മെന്റ്‌ വരെ ലീവിലാണ്‌.

പുതുതായി വരുന്ന ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തിട്ടില്ല.
ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാരാഫീസുകളില്‍ ഒഴിഞ്ഞ കസേരകളായിരിക്കും നീതി തേടിച്ചെല്ലുന്ന പൊതുജനത്തെ സ്വാഗതം ചെയ്യുന്നത്‌. ചുരുങ്ങിയത്‌ ഒരുമാസം മുമ്പെങ്കിലും, റിട്ടയര്‍മെന്റ്‌ പോസ്റ്റുകളില്‍ ആളെ നിയമിച്ചില്ലെങ്കില്‍ ഭരണസ്തംഭനമാവും ഫലം. എന്തുകൊണ്ട്‌ സെന്‍ട്രല്‍ ഗവണ്‍മെന്റ്‌ / പബ്ലിക്‌ സെക്ടര്‍ സ്ഥാപനങ്ങളിലും ഇതുപോലെ വിരമിക്കല്‍ തീയതി എല്ലാ വര്‍ഷവും മാര്‍ച്ച്‌ 31 ആക്കിക്കൂടാ? യാത്രയയപ്പ്‌ പാര്‍ട്ടികളും പെന്‍ഷന്‍ പേപ്പറുകള്‍ ശരിയാക്കലുമെല്ലാം ഒന്നിച്ചാക്കാമല്ലോ. എല്ലാവര്‍ക്കുമത്‌ സൗകര്യവുമാണ്‌. റിട്ടയര്‍ ചെയ്തവരെ ആ വര്‍ഷത്തേക്കൂടി ഇന്‍കംടാക്സ്‌ റിട്ടേണ്‍ ഫയല്‍ ചെയ്യിപ്പിച്ചതിനുശേഷം പിന്നീട്‌ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കണം. കിട്ടുന്ന പെന്‍ഷന്‍ കൊണ്ട്‌ ജീവിക്കുന്നവര്‍ ഇന്‍കം ടാക്സും റിട്ടേണും കൊടുക്കണമെന്ന്‌ നിര്‍ബ്ബന്ധിക്കുന്നത്‌ ശരിയല്ല.

 

സര്‍വ്വീസിലിരുന്ന കാലം മുഴുവന്‍ നികുതിയടക്കുന്നവര്‍ വിരമിച്ചാലും നികുതിയടക്കണമെന്നു പറയുന്നത്‌ നീതികേടാണ്‌. എന്നാല്‍, കോടികള്‍ അമ്മാനമാടുന്ന ബിസിനസുകാരും സിനിമാക്കാരും മറ്റും നികുതിയൊഴിവാക്കാനെന്തുവഴി എന്നാലോചിച്ചാണ്‌ കഴിയുന്നത്‌. മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുന്നവര്‍ക്ക്‌ ഒരു മാസത്തെയെങ്കിലും റെസ്റ്റ്‌ കൊടുത്ത്‌, ആ സീറ്റില്‍ പകരം ആളെയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതുപോലെ ഇന്ത്യയൊട്ടാകെ പെന്‍ഷന്‍പ്രായം 60 ആക്കി നിജപ്പെടുത്തേണ്ടതാണ്‌. പല സംസ്ഥാനങ്ങളില്‍ പലവിധത്തിലാണ്‌ വിരമിക്കല്‍ തീയതി. ഇത്‌ മാറ്റണം.

ശങ്കരനാരായണന്‍
തിരുവാഴിയോട്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls