| ലോകകപ്പ് ട്വന്റി-20; ഇംഗ്ലീഷ് സാധ്യതാ ടീമില്‍ കുക്ക് ഇല്ല |
|
ലണ്ടന്‍: വിന്‍ഡീസില്‍ നടക്കുന്ന ട്വന്റി-20 ലോകപ്പിനുള്ള 30 അംഗ ഇംഗ്ലീഷ് സാധ്യതാ ടീമില്‍ അഞ്ച് പുതുമുഖങ്ങള്‍. എന്നാല്‍ ഏകദിന ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ ഒഴിവാക്കി. മിഡില്‍സക്സില്‍ നിന്നുള്ള ഫാസ്റ്റ് മീഡിയം ബൗളര്‍ സ്റ്റീവന്‍ ഫിന്‍, ഹാമ്പ്ഷെയര്‍ ബാറ്റ്സ്മാന്‍ മൈക്കല്‍ ലമ്പ്, സോമര്‍സെറ്റ് ഓള്‍ റൗണ്ടര്‍ പീറ്റര്‍ ട്രെഗോ, യോര്‍ക്ക്ഷയര്‍ സ്ലോ ലെഫ്റ്റ് ആം സ്പിന്നര്‍ ഡേവിഡ് വെയ്ന്‍റൈറ്റ്, വാര്‍വിക്ക്ഷയറിന്റെ ക്രിസ് വോക്ക്സ് എന്നിവരാണ് പുതുമുഖങ്ങള്‍. പോള്‍ കോളിങ്ങ്‌വുഡാണ് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കന്‍ വംശജന്‍ ക്രെയ്ഗ് കെസ്വെറ്ററും ടീമിലുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇംഗ്ലണ്ടിന് കളിക്കാനുള്ള അനുമതി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കൂടിയായ ക്രെയ്ഗിന് ലഭിച്ചത്. ടെസ്റ്റ് സ്പെഷ്യലിസ്റ്റായ കുക്കിന്റെ ഒഴിവാക്കല്‍ അപ്രതീക്ഷിതമല്ല. കുക്കിനെ ട്വന്റി-20 താരമായി പരിഗണിക്കുന്നില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജിയോഫ് മില്ലര്‍ ചൂണ്ടികാട്ടി.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

പോള്‍ കോളിങ്ങ്‌വുഡ് ക്യാപ്റ്റന്‍; അഞ്ച് പുതുമുഖങ്ങള്‍
-°C 