ഇന്ത്യന്‍ ഗോളി ശ്രീജേഷിന്‌ അഭിനന്ദനം

Imageതിരുവനന്തപുരം: ലോക കപ്പ്‌ ഹോക്കിയില്‍ പാക്കിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികൂടിയായ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ സ്പോര്‍ട്സ്‌ മന്ത്രി എം. വിജയകുമാര്‍ അഭിനന്ദിച്ചു.

ഇന്ത്യയുടെ ഗോള്‍ വലയം കാത്ത ശ്രീജേഷ്‌ എല്ലാ ഇന്ത്യാക്കാരുടേയും വിശേഷിച്ച്‌ മലയാളികളുടെയും അഭിമാന സ്തംഭമായി മാറിയതില്‍ എല്ലാ കേരളീയരോടൊപ്പം താനും സന്തോഷിക്കുന്നു. ഗോള്‍ പോസ്റ്റിനു കീഴെ അസാമാന്യമായ കരുത്തും ചടുലതയും പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഹോക്കിയില്‍ ഇന്ത്യയുടെ നിരന്തര വൈരികളായ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ നാല്‌ തോല്‍വികള്‍ക്ക്‌ ശേഷം വിജയം കണ്ടെത്തിയതില്‍ ശ്രീജേഷിനോടൊപ്പം മറ്റ്‌ ടീം അംഗങ്ങളെയും സര്‍ക്കാരിന്റെയും കേരള ജനതയുടെയും അഭിനന്ദനങ്ങള്‍ മന്ത്രി അറിയിച്ചു. ഇനിവരുന്ന മത്സരങ്ങളിലും ഇന്ത്യയുടെ ഗോള്‍ വലയം പഴുതില്ലാതെ കാത്ത്‌ സൂക്ഷിക്കാനും കായിക കേരളത്തിന്റെ പെരുമ ഉയര്‍ത്തിപ്പിടിക്കാനും ശ്രീജേഷിന്‌ ആവട്ടെ എന്നും മന്ത്രി ആശംസിച്ചു. എറണാകുളം ജില്ലയിലെ പള്ളിക്കര സ്വദേശിയാണ്‌ ശ്രീജേഷ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls