|
മുംബൈ: കേന്ദ്ര ബജറ്റിലെ അനുകൂല തീരുമാനങ്ങളുടെ പ്രേരണയില്‍ ബജറ്റ് അവതരണത്തിന് ശേഷമുള്ള രണ്ടാമത്തെ വ്യാപാരദിനമായ ഇന്ന് രാജ്യത്തെ ഓഹരവിപണികള്‍ കുതിച്ചുയര്‍ന്നു.
തിങ്കളാഴ്ച ഹോളിഅവധിയായിരുന്നതിനാല്‍ ഇന്നാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വിപണിയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്താനായത്. കേന്ദ്രബജറ്റില്‍ കോര്‍പ്പറേറ്റ് നികുതിയിലെ സര്‍ചാര്‍ജ്ജ് ഗണ്യമായി കുറച്ചത് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്ക് പ്രേരണയായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിയും നേട്ടത്തിന്റെ പാതയില്‍ത്തന്നെയാണ്. വ്യാപാരാരംഭത്തില്‍ 243 പോയിന്റ് നേട്ടമാണ് ബിഎസ്‌ഇയിലുണ്ടായത്. നിഫ്റ്റി 74 പോയിന്റിന്റ് ഉയര്‍ന്നു. മെറ്റല്‍, വാഹനം, എണ്ണ, ബാങ്കിംഗ് ഓഹരികളാണ് രാവിലെ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. |