വിവാദ ലേഖനം: സംഘര്‍ഷത്തില്‍ രണ്ട്‌ മരണം; ലേഖനമെഴുതിയിട്ടില്ലെന്ന്‌ തസ്ലിമ നസൃന്‍

Imageന്യൂഡല്‍ഹി: ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസൃന്‍ താന്‍ കര്‍ണ്ണാടകയിലെ ഒരു പത്രത്തിലും ലേഖനമെഴുതിയിട്ടില്ലെന്ന്‌ മാധ്യങ്ങളോട്‌ വ്യക്തമാക്കി.

'പ്രകോപനപരമായ ലേഖനം കര്‍ണാടക പത്രത്തില്‍ ഞാനെഴുതിയതായ്‌ വന്നതറിഞ്ഞു. ഇതെതുടര്‍ന്ന്‌ ഉണ്ടായ സംഭവങ്ങള്‍ എല്ലാം ഞെട്ടിക്കുന്നതാണ്‌. എന്റെ ജീവിതത്തില്‍ ഇതുവരെ ഒരു കര്‍ണാടക പത്രത്തിലും ഞാന്‍ ലേഖനമെഴുതിയിട്ടില്ല' നസൃന്‍ പറഞ്ഞു. ഞാനെഴുതുന്നത്‌ സമൂഹത്തിന്‌ ദോഷമാണെന്ന്‌ വരുത്തി തന്നെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാകാമിതെന്ന്‌ സംശയിക്കുന്നതായി അവര്‍ കൂട്ടിചേര്‍ത്തു. ലേഖനത്തില്‍ പരാമര്‍ശിക്കുന്നകാര്യം താനൊരിക്കലും പറയുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ തങ്ങുന്ന അവരുടെ വാസകേന്ദ്രം സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്തിയിട്ടില്ല. തസ്ലിമ നസ്രീന്റേതെന്ന പേരില്‍ ഒരു കര്‍ണ്ണാടക പത്രത്തില്‍ വന്ന ലേഖനത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌ ബുര്‍ഖ ധരിക്കുന്നതിന്‌ എതിരായിരുന്നുവെന്ന പരാമര്‍ശമുണ്ട്‌. ഇത്‌ കര്‍ണാടകയിലെ ഷിമോഗയിലും ഹസ്സനിലും ഇസ്ലാം മതവിശ്വാസികളുടെ പ്രതിഷേധത്തിനും സംഘര്‍ഷത്തിനുമിടയാക്കിയിരുന്നു. ഇതുവരെ രണ്ടുപേര്‍ക്ക്‌ ജീവഹാനി സംഭവിച്ചിട്ടുണ്ട്‌. ഇതിലൊരാള്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സ്വദേശമായ ഷിമാഗോയില്‍ പോലീസ്‌ വെടിവെപ്പിലാണ്‌ കൊല്ലപ്പെട്ടത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls