മൊബെയില്‍ ഫോണിന്റെ ദുരുപയോഗം

മൊബെയില്‍ ഫോണുകള്‍ക്ക്‌ മനുഷ്യത്വത്തെ മരവിപ്പിക്കാനാവുമോ എന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. മൊബെയില്‍ ഫോണുമായി ബന്ധപ്പെട്ട്‌ അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ ആരെയും ഇത്തരിത്തില്‍ ചിന്തിപ്പിക്കാം.

റോഡപകടങ്ങളിലും മറ്റു ദുരിതങ്ങളിലും പെടുന്നവരെ അടിയന്തരമായി ആശുപത്രികളില്‍ എത്തിച്ചിരുന്ന യുവാക്കള്‍ ഇന്ന്‌ അത്തരം ദയനീയകാഴ്ചകളെ അവരുടെ മൊബെയില്‍ ക്യാമറയില്‍ പകര്‍ത്താനുള്ള വ്യഗ്രതയില്‍ അടിയന്തിര സഹായം എത്തിക്കാനെത്തുന്ന ഫയര്‍ഫോഴ്സിനും പോലീസിനും തടസ്സം സൃഷ്ടിക്കുന്നു. അടുത്തിടെ നടന്ന ബോട്ടപകടത്തിലും തലസ്ഥാനത്ത്‌ നടന്ന ബോട്ടപകടത്തിലും തലസ്ഥാനത്ത്‌ നടന്ന കെട്ടിട ദുരിന്തത്തിലും ഇത്‌ സംഭവിച്ചു.
കൂട്ടുകുടുംബം അണുകുടുംബത്തിന്‌ വഴിമാറിയതോടെ കുടുംബത്തില്‍ നിന്ന്‌ കുട്ടികള്‍ സ്വയത്തമാക്കിയിരുന്ന സഹാനുഭൂതിയും മനുഷ്യത്വവും വീണ്ടെടുക്കാന്‍ അധ്യാപകര്‍ക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ. ഈ ദൗത്യം ഏറ്റെടുക്കാന്‍ അധ്യാപക സമൂഹം തയ്യാറാകണം.


അവണാംകുഴി വിജയന്‍

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls