| പൊലിഞ്ഞത് മലയാളി യുവത്വത്തിന്റെ ആത്മമിത്രം |
|
കുറഞ്ഞൊരു നാള്‍കൊണ്ട് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയം കവര്‍ന്ന നേതാവായിരുന്നു ഇന്നലെ ഗുവാഹത്തിയില്‍ റോഡപകടത്തില്‍ മരണമടഞ്ഞ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാസെക്രട്ടറി മൃദുല്‍ ഗോഗോയ്. പ്രവര്‍ത്തകരുമായി പെട്ടെന്ന് ഇടപഴകുകയും ഓരോരുത്തരുമായി വ്യക്തിബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും വഴി കേരളത്തില്‍ ഒരു വലിയ സുഹൃത്‌വലയം അദ്ദേഹം സൃഷ്ടിച്ചിരുന്നു.
സമ്മേളനത്തില്‍ പങ്കെടുത്ത ഓരോ നേതാക്കളെ പരിചയപ്പെടുകയും, ഫോണ്‍ നമ്പരുകള്‍ ശേഖരിക്കുകയും ചെയ്തു. കേരളത്തിന്റെ പ്രകൃതിയും ആഹാര രീതിയും അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. അപ്പവും, മീന്‍കറിയുമാണ് അതില്‍ ഏറ്റവും പ്രിയങ്കരം. മഹേഷുമൊത്ത് കരുനാഗപ്പള്ളിയിലെ ഒരു കൊച്ചുഹോട്ടലില്‍ കയറി അത് കഴിക്കുകയും ചെയ്തു. ഇനിവരുമ്പോഴും ഇവിടെ വന്ന് അപ്പം കഴിക്കാനെത്തുമെന്ന് കടയുടമയോട് കുശലം പറഞ്ഞിട്ടാണ് പോയത്. ഒടുവില്‍ അടുത്ത ആഴ്ച അദ്ദേഹം എത്തുമായിരുന്നുവെന്നായിരുന്നു സന്ദേശം. പക്ഷെ, അതിനുമുമ്പേ ദുരന്തവാര്‍ത്ത എത്തി. കേരളത്തിലെ യുവമനസുകളെ നടുക്കിയ വാര്‍ത്ത. |
| < മുന്‍ പേജ് | അടുത്തത് > |
|---|

എസ് സുധീശന്‍ 
-°C 